ആലപ്പുഴ:കോളജ് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി. കൊച്ചിന് സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള പുളിങ്കുന്ന് എന്‍...
ആലപ്പുഴ:കോളജ് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി. കൊച്ചിന് സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള പുളിങ്കുന്ന് എന്‍ജിനീയറിങ്ങ് കോളജില്‍ വ്യാഴാഴ്ചയാണ് സംഭവം.
കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ചായയും കട്ലറ്റും നല്‍കിയിരുന്നു. വെജിറ്റബിള്‍ കട്ലറ്റെന്നു പറഞ്ഞാണ് സസ്യാഹാരികളായഉത്തരേന്ത്യന് വിദ്യാര്‍ത്ഥികള്‍ക്ക് കട്ലറ്റ് നല്‍കിയത്.
പിന്നീട് വെജിറ്റബിള്‍ കട്ലറ്റല്ല, ബീഫ് കട്ലറ്റാണ് നല്‍കിയതെന്ന് ചില മലയാളി വിദ്യാര്‍ത്ഥികള്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളോട് പറയുകയായിരുന്നു.
പത്രസമ്മേളനത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം അറിയിച്ചത്. ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മതവിശ്വാസത്തെ അപമാനിച്ചുവെന്നു കാട്ടിയാണ് പരാതി.
ബീഫ് കഴിച്ച കാര്യം വീട്ടുകാരോട് പറയാന്‍ കഴിയില്ലെന്നും ബീഫ് കഴിച്ച ചില വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണെന്നും പ്ത്രസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
ആരെയും നിര്‍ബന്ധിച്ചു ബീഫ് കഴിപ്പിച്ചില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. സെമിനാറിന്റെ ഭാഗമായാണ് കട്ലറ്റ് വിതരണം ചെയ്തത്.
സാധാരണ സ്നാക്സ് വിതരണം ചെയ്തത് കോളജ് തന്നെയാണ്. എന്നാല്‍, ഇത്തവണ സെമിനാര്‍ സംഘടിപ്പിച്ചവരാണ് സ്നാക്സ് കൊണ്ടുവന്നത്.
എന്തു കട്ലറ്റാണ് കൊണ്ടു വന്നതെന്ന് കോളജ് അധികൃതര്‍ക്ക് ധാരണ ഉണ്ടായിരുന്നില്ല. നോണും വെജിറ്റേറിയനും പ്രത്യേകമായാണ് വിതരണം ചെയ്തതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Keywords: Alappuzha, Pulinkunnu Engineering college, beef cutlet, students, district collector

COMMENTS