BREAKING NEWS
Search

സുരഭി ലക്ഷ്മിക്കു പാസ് കൊടുക്കാത്ത ചലച്ചിത്രോത്സവത്തിനു താനില്ലെന്ന് നടന്‍ ജോയ് മാത്യു, പാസ് വീട്ടില്‍ കൊണ്ടു കൊടുക്കാനാവില്ലെന്നു കമല്‍



തിരുവനന്തപുരം : ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മിക്കു പാസ് കൊടുക്കാത്ത തിരുവനന്തപുരം ചലച്ചിത്രോത്സവത്തിനു താനില്ലെന്ന് നടന്‍ ജോയ് മാത്യു.

എന്റെ ചങ്ങായി സുരഭിക്കു പ്രവേശനമില്ലാത്ത ചലച്ചിത്രോത്സവം എനിക്കും വേണ്ടെന്നാണ് ജോയ് മാത്യു ഫേസ് ബുക്ക് പേജിലൂടെ പ്രതികരിച്ചത്.

എന്നാല്‍, സുരഭിയുടെ പാസ് റെഡിയാണെന്നും അതു വീട്ടില്‍ കൊണ്ടു കൊടുക്കാനാവില്ലെന്നുമാണ് ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷന്‍ കമല്‍ പ്രതികരിച്ചത്.


ചലച്ചിത്ര മേളയില്‍ ഓണ്‍ ലൈന്‍ പാസ് കിട്ടാതെ വന്നപ്പോള്‍ അതു സംഘടിപ്പിച്ചു കൊടുക്കാമെന്നു കമല്‍ പറഞ്ഞുവെന്നും പിന്നീട് ഒന്നും സംഭവിച്ചില്ലെന്നുമാണ് സുരഭി ആരോപിച്ചത്.

മാത്രമല്ല, തനിക്കു ദേശീയ പുരസ്‌കാരം ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രം തിരുവനന്തപുരം മേളയില്‍ മനപ്പൂര്‍വം തഴഞ്ഞുവെന്നും സുരഭി പറഞ്ഞിരുന്നു. ഈ ചിത്രത്തിനു സമാന്തര സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. സ്‌ക്രീനിംഗില്‍ സുരഭി പങ്കെടുക്കുന്നുമുണ്ട്.

Keywords: Cineama, IFFk, Surabhi Lakshmi, Joy Mathew



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സുരഭി ലക്ഷ്മിക്കു പാസ് കൊടുക്കാത്ത ചലച്ചിത്രോത്സവത്തിനു താനില്ലെന്ന് നടന്‍ ജോയ് മാത്യു, പാസ് വീട്ടില്‍ കൊണ്ടു കൊടുക്കാനാവില്ലെന്നു കമല്‍