യഥാര്‍ത്ഥ മനുഷ്യകഥാനുഗായി ആയിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിയോഗം സുഹൃദ് ലോകത്ത് ഏറ്റവുമധികം വിഷമിപ്പിക്കുക എം മുകുന്ദനെ ആയിരിക്കും...
യഥാര്‍ത്ഥ മനുഷ്യകഥാനുഗായി ആയിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിയോഗം സുഹൃദ് ലോകത്ത് ഏറ്റവുമധികം വിഷമിപ്പിക്കുക എം മുകുന്ദനെ ആയിരിക്കും.
1960ല്‍ ഡല്‍ഹിയില്‍ കണ്ടുമുട്ടിയതു മുതല്‍ ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. പരസ്പരം എടാപോടാ എന്നു വിളിക്കാന്‍ മാത്രം അടുപ്പമുള്ളവര്‍.
കഴിഞ്ഞ വര്‍ഷം സിവി കുഞ്ഞിരാമന് പുരസ്കാരം പുനത്തിലിനു വീട്ടില്‍ ചെന്നാണ് നല്‍കിയത്. മുകുന്ദനായിരുന്നു പുരസ്കാരം പുനത്തിലിനു സമര്‍പ്പിച്ചത്.
അപ്പോള്‍ പുനത്തില്‍ കടുത്ത അവശതയിലായിരുന്നു. ഓര്‍മയും മങ്ങിത്തുടങ്ങിയിരുന്നു. പക്ഷേ, മുകുന്ദന് വിളിച്ചപ്പോള്‍ തന്നെ പുനത്തില്‍ മയക്കം വിട്ടുണര്‍ന്നു.
മുകുന്ദനെ കണ്ടതോടെ കൈയില്‍ പിടിച്ചു ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിച്ചു. പരസ്പര വിരുദ്ധമായിട്ടായിരുന്നു പലതും പറഞ്ഞത്. പുനത്തിലിന്റെ ശാരീരികാവസ്ഥയെക്കുറിച്ച് അപ്പോഴാണ് മുകുന്ദനും ബോധ്യപ്പെട്ടത്.
പുരസ്കാരം പ്രിയ കൂട്ടുകാരന് നല്കി മുകുന്ദന് പോകാനിറങ്ങുമ്പോഴേക്കും പുനത്തില്‍ വീണ്ടും മയക്കത്തിലായിരുന്നു. കടുത്ത നെഞ്ചുരുക്കത്തോടെയാണ് മുകുന്ദന് തിരിച്ചുപോന്നത്.
Keywords: Punathil Kunjabdulla, M Mukundan, Smarakashilakal
COMMENTS