എണ്‍പതുകളുടെ ആദ്യം നടന്ന സംഭവമാണ്. ഐ.വി ശശി പുതിയ ചിത്രം പ്ലാന്‍ ചെയ്തു. എംടിയുടേതാണ് തിരക്കഥ. തൃഷ്ണ എന്ന് ചിത്രത്തിനു പേരിട്ടു. പുതുമുഖ...
എണ്‍പതുകളുടെ ആദ്യം നടന്ന സംഭവമാണ്. ഐ.വി ശശി പുതിയ ചിത്രം പ്ലാന്‍ ചെയ്തു. എംടിയുടേതാണ് തിരക്കഥ. തൃഷ്ണ എന്ന് ചിത്രത്തിനു പേരിട്ടു. പുതുമുഖങ്ങളെ വച്ച് ചിത്രം തുടങ്ങാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, എന്തുകൊണ്ടോ അതു നടന്നില്ല.
അന്നത്തെ സൂപ്പര്‍ താരം രതീഷിനെ വിളിച്ചു. തുഷാരത്തിലൂടെ രതീഷിനെ സൂപ്പര്‍ താരമാക്കിയയാളാണ് ഐവി ശശി. അദ്ദേഹം വിളിച്ചാല്‍ രതീഷിനു വരാതിരിക്കാനാവില്ല. പക്ഷേ, തിരക്കുകളില്‍പ്പെട്ട് രതീഷിന് ശശിയുടെ ചിത്രത്തിനെത്താന് സാധിക്കില്ല.
രതീഷ് മറ്റൊരു നടനെക്കുറിച്ചു പറഞ്ഞു. ഒരാളെ ഞാന്‍ അയയയ്ക്കാം. ഒരു പക്ഷേ അയാള്‍ എന്നേക്കാള്‍ മികച്ച അഭിനേതാവായി മാറും.
പിന്നേറ്റ് വെളുത്ത് കൊലുന്നനെയുള്ളൊരു ചെറുപ്പക്കാരന് ഐവി ശശിയുടെ മുന്നിലെത്തി. മീശയൊന്നുമില്ല. മുഖത്തൊരു മീശ ഫിറ്റ് ചെയ്തപ്പോള്‍ തരക്കേടില്ലെന്നു തോന്നി. അങ്ങനെ അയാള്‍ തിഷ്ണയില് രതീഷിനു പകരക്കാരനായി.
ചിത്രീകരണം കഴിഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ ചെറുപ്പക്കാരന് ശശിയുടെ മുന്നിലെത്തി. ഒരു ദുഖഭാവമുണ്ടായിരുന്നു മുഖത്ത്. അയാള്‍ ശശിയോട് ചോദിച്ചു. 'സാര്‍ ഞാന്‍ അഭിനയിച്ച ഭാഗം ശരിയായില്ലെ, എന്നെ എന്താ കഴുതക്കുട്ടിയെന്നു വിളിക്കാത്തത്'
ഐവി ശശി കഴുതക്കുട്ടിയെന്നു വിളിക്കുന്നത് രാശിയായിട്ട് അന്നു കരുതിയിരുന്നു. അങ്ങനൊരു കഥ അന്നു പ്രചരിച്ചിരുന്നു. അതാണ് കഥാനായകന് വിഷണ്ണനായി ചോദിച്ചത്.
ശശി അയാളെ ചേര്‍ത്തുപിടിച്ചു പറഞ്ഞു. തീര്‍ച്ചയായും അടുത്ത ചിത്രത്തിലും നിങ്ങളുണ്ടാവും.
പിന്നീട് നിരവധി ചിത്രങ്ങളില്‍ ആ ചെറുപ്പക്കാരന് അഭിനയച്ചു. കുറച്ചെന്നു പറഞ്ഞാല്‍ മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍. അവയില്‍ അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങള്‍.
അങ്ങനെ ശശി കഴുതക്കുട്ടിയെന്നു വിളിച്ചില്ലെങ്കിലും മലയാളത്തിലെ മെഗാതാരമായി അയാള്‍ വളര്‍ന്നു. ഇന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന പൗരുഷം മമ്മൂട്ടിയായിരുന്നു ആ ചെറുപ്പക്കാരന്.
Tags: IVSasi, Mammootty, Malayalam, Movie, Obituary
COMMENTS