ന്യൂഡല്‍ഹി: ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് ബലാത്സംഗ കേസില്‍ അറസ്റ്റിലായാല്‍ പഞ്ച്്കുള മേഖലയില്‍ കലാപമുണ്ടാക്കുന്നതിനായി ...
ന്യൂഡല്‍ഹി: ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് ബലാത്സംഗ കേസില്‍ അറസ്റ്റിലായാല്‍ പഞ്ച്്കുള മേഖലയില്‍ കലാപമുണ്ടാക്കുന്നതിനായി വളര്‍ത്തുമകള്‍ ഹണി പ്രീത് ഒന്നേകാല്‍ കോടി രൂപ നല്‍കിയതായി പൊലീസ് കണ്ടെത്തി.
ഈ പണത്തിന്റെ പിന്‍ബലത്തിലായിരുന്നു ഇവിടെ ചോരപ്പുഴ ഒഴുകിയ കലാപം നടന്നതും. ഗുര്മിതിനെതിരേ കോടതി വിധി വരുന്നതിനു രണ്ടു ദിവസം മുന്‍പാണ് പണം ദേര സച്ചാ സൗദയുടെ പഞ്ച്കുള മേധാവി ചാംകൗര്‍ സിംഗിനു കൈമാറിയത്. പഞ്ച്കുളയില്‍ മാത്രം കലാപത്തിലും പൊലീസ് വെടിവയ്പ്പിലുമായി 36 പേരാണ് കൊല്ലപ്പെട്ടത്.
ഗുര്‍മീതിന്റെ സഹായി രാകേഷ് കുമാറാണ് പൊലീസിനോടു ചോദ്യം ചെയ്യലിനിടെ ഇക്കാര്യം സമ്മതിച്ചത്. എസിപി മുകേഷ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കസ്റ്റഡിയിലാണ് രാകേഷ് കുമാര്‍.
COMMENTS