ഗ്വാളിയര്‍: പത്താം ക് ളാസുകാരിയെ വഴിയില്‍ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ ശേഷം വീഡിയോ നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പു. ഗ്വാളിയറ...
ഗ്വാളിയര്‍: പത്താം ക് ളാസുകാരിയെ വഴിയില്‍ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ ശേഷം വീഡിയോ നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പു.
ഗ്വാളിയറിനടുത്ത് മൊഹാനയിലാണ് സംഭവം. ബന്ധുവായ സ്ത്രീയുമൊത്ത് സാധനങ്ങള്‍ വാങ്ങുന്നതിനായി പോയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ, വയറുവേദന അനുഭവപ്പെടുകയും അടുത്തുള്ള ഒരു ആശുപത്രിയില്‍ പോവുകയും ചെയ്തു.
വീട്ടില്‍ പോയി വിശ്രമിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കുട്ടി ഒറ്റയ്ക്കു വീട്ടിലേക്കുപോന്നു.
വീട്ടിലേക്കുള്ള വഴിയിലാണ് ഗ്രാമവാസികളായ രാജ്, ഭുരാ സിംഗ് എന്നിവര്‍ ചേര്‍ന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ഒളിയിടത്തിലേക്ക് കുട്ടിയെ കൊണ്ടുപോയ അവര്‍ മാറിമാറി കുട്ടിയെ പീഡിപ്പിച്ചു. ഒരാള്‍ പീഡിപ്പിക്കുമ്പോള്‍ മറ്റേയാള്‍ വീഡിയോ എടുക്കുകയായിരുന്നു.
പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു പ്രതികള്‍ ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി വീട്ടുകാരോടു വിവരം പറഞ്ഞില്ല.
എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രതികള്‍ കൂട്ടുകാരില്‍ ചിലര്‍ക്ക് അയച്ച വീഡിയോ നാട്ടില്‍ പ്രചരിച്ചു. കുട്ടിയുടെ അമ്മാവന് വീഡിയോ കാണാനിടയാവുകയും മൊഹാന പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
പൊലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയി. അന്വേഷണത്തിനൊടുവില്‍ പ്രതികളില്‍ ഒരാളെ പിടികൂടി. മറ്റേയാള്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുകയാണ്.
COMMENTS