BREAKING NEWS
Search

ജനപ്രതിനിധിയാണെന്നു മറക്കരുത്, ദിലീപിനെ പിന്തുണച്ച ഗണേശിനോട് പന്ന്യന്‍





തിരുവനന്തപുരം: മാനഭംഗത്തിനു ക്വട്ടേഷന്‍ കൊടുത്ത് അറസ്റ്റിലായ ആള്‍ക്കുവേണ്ടി വാദിക്കുന്ന കെ.ബി ഗണേശ് കുമാര്‍, താന്‍ ജനപ്രതിനിധിയാണെന്ന കാര്യം മറക്കരുതെന്ന്  സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

ദിലീപ് കേസില്‍ പൊലീസിനു തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി തിരുത്തണമെന്ന  ഗണേശ് കുമാറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് പന്ന്യന്‍ രംഗത്തെത്തിയത്. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തിയത്.

ഗണേശ് കുമാറിന്റെ പരാമര്‍ശം ജാഗ്രതക്കുറവില്‍നിന്നുണ്ടായതാണെന്നും പന്ന്യന്‍ പറഞ്ഞു.

ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ശേഷം ഗണേശ് പൊലീസിനെയും അന്വേഷണ സംഘത്തെയും വിമര്‍ശിച്ചിരുന്നു.

പൊലീസിന്റെ ചോദ്യംചെയ്യല്‍ ഭയന്നും ഫോണ്‍ കോള്‍ ചോര്‍ത്തുമെന്നു പേടിച്ചും മാധ്യമചര്‍ച്ചകളിലെ വിമര്‍ശനം ഭയന്നും ദിലീപിനെ പിന്തുണയ്ക്കാതിരിക്കേണ്ട കാര്യമില്ലെന്നും ഗണേശ് പറഞ്ഞിരുന്നു. ദിലീപിന്റെ ഔദാര്യം പറ്റിയവരും തോളില്‍ കൈയിട്ടു നടന്നവരും സുഹൃദ് ബന്ധം സ്ഥാപിച്ചവരും ഇനിയെങ്കിലും അയാളെ പിന്തുണയ്ക്കണമെന്നും ഗണേശ് പറഞ്ഞിരുന്നു.

കുറ്റക്കാരനാണെന്നു കോടതി വിധിക്കും വരെ ദിലീപിനെ പിന്തുണയ്ക്കണം. കുറ്റം ചാര്‍ത്താന്‍ മാത്രമേ സാധിക്കൂ. കുറ്റക്കാരനെന്നു സ്ഥിരീകരിക്കാത്ത ഒരാളെ കുറ്റവാളിയാക്കാനാവില്ലെന്നും ഗണേശ് പറഞ്ഞു.

മുന്‍പ് ദിലീപിനെ പന്ത്രണ്ടര മണിക്കൂര്‍ അന്വേഷക സംഘം ചോദ്യം ചെയ്തതിന്റെ പിറ്റേന്ന് നടന്ന അമ്മ ജനറല്‍ ബോഡിക്കു ശേഷമുള്ള പത്രസമ്മേളനത്തിലും ദിലീപിനെ പിന്തുണച്ച് ഗണേശ് കുമാര്‍ സംസാരിച്ചത് വിവാദമായിരുന്നു.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ജനപ്രതിനിധിയാണെന്നു മറക്കരുത്, ദിലീപിനെ പിന്തുണച്ച ഗണേശിനോട് പന്ന്യന്‍