Search

ഹിന്ദു മത മൗലികവാദത്തെ എതിര്‍ത്തിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വീട്ടില്‍ കയറി വെടിവച്ചു കൊന്നുബംഗളൂരു: ഹിന്ദു മത മൗലികവാദത്തെ ശക്തമായി എതിര്‍ത്തിരുന്ന പ്രമുഖ കന്നഡ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു.

ലങ്കേഷ് പത്രികയുടെ എഡിറ്ററായ ഗൗരി, നിരവധി ആനുകാലികങ്ങളില്‍ കോളമിസ്റ്റുമായിരുന്നു.

ബംഗളൂരുവില്‍ രാജേശ്വരി നഗറിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ നാലുപേരാണ് രാത്രി എട്ടു മണിയോടെ ഗൗരി ലങ്കേഷിനെ വെടിവച്ചു വീഴ്ത്തിയത്.


ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി ബംഗലുരു പൊലീസ് കമ്മിഷണര്‍ പറഞ്ഞു. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചു.

55 കാരിയായ ഗൗരി ലങ്കേഷിന്റെ ദേഹത്ത് ഏഴു വെടിയുണ്ടകള്‍ തറച്ചിട്ടുണ്ട്.  മൂന്ന് വെടിയുണ്ടകള്‍ കഴുത്തിലാണ് തറച്ചിരിക്കുന്നത്. വെടിയേറ്റ് മുന്‍വാതിലിനു മുന്നില്‍ തന്നെ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അപ്പോള്‍ തന്നെ മരണവും സംഭവിച്ചു.


കോളിംഗ് ബെല്‍ അടിച്ച അക്രമികള്‍, വാതില്‍ തുറന്ന ഗൗരിക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി. ലങ്കേഷിന്റെ മകളാണ്. യുക്തിവാദിയായിരുന്ന കല്‍ബുര്‍ഗി കൊല ചെയ്യപ്പെട്ടതിനു സമാനമായ രീതിയിലാണ് ഗൗരിയും കൊല്ലപ്പെടുന്നത്. കല്‍ബുര്‍ഗി കൊലപാതകത്തിനു പിന്നിലെ കറുത്ത കൈകള്‍ പുറത്തുകൊണ്ടുവരാന്‍ ഗൗരി ഏറെ സമരം ചെയ്തിരുന്നു.

പ്രശസ്ത പണ്ഡിതനും ഹംപി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ എം.എം. കല്‍ബുര്‍ഗിയെ കര്‍ണാടകയിലെ ധര്‍വാദിലെ വീട്ടിലിട്ട് 2015 ല്‍ വെടിവച്ചു കൊന്നിരുന്നു. ഈ കേസില്‍ പൊലീസിന് ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല.

ബിജെപി നേതാക്കള്‍ക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ ഗൗരി ലങ്കേഷിനെ കോടതി ശിക്ഷിച്ചിരുന്നു. ആറുമാസം തടവും 10,000 രൂപയുമായിരുന്നു ശിക്ഷ. ഇതിനെത്തുടര്‍ന്ന് ഗൗരി സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

മുന്‍പ് ലങ്കേഷ് പത്രിക നടത്തിയ ചടങ്ങിലായിരുന്നു ചിന്തകനും എഴുത്തുകാരനുമായ യോഗേഷ് മാസ്റ്ററെ തീവ്രവലതുപക്ഷ വാദികള്‍ മഷിയൊഴിച്ചത്.

2016 നവംബറില്‍ ബി.ജെ.പി. നേതാക്കള്‍ക്കെതിരെയുള്ള ഒരു റിപ്പോര്‍ട്ടിനെതിരെ മാനനഷ്ടക്കേസില്‍ ജാമ്യാപേക്ഷ നല്‍കി ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ടു.

ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും കേള്‍ക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.

.Kannada   journalist Gauri Lankesh was shot dead by unknown men at her residence in Bangalore. Gauri, editor of the Lankesh Pathrika, was a columnist at many journals. She had strongly opposed Hindu religious fundamentalism.

Keywords: Kannada   journalist, Gauri Lankesh, residence , Bangalore, Gauri, editor , Lankesh Pathrika,  columnist , journals, Hindu religious fundamentalism vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഹിന്ദു മത മൗലികവാദത്തെ എതിര്‍ത്തിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു