Search

രണ്ടു മാസം മുന്‍പ് 957 ാം റാങ്ക്, ടെന്നീസില്‍ പുതുചരിത്രമെഴുതി സൊളാന്‍ സ്റ്റീഫന്‍സ് യുഎസ് ഓപ്പണ്‍ കിരീടം ചൂടി


അമേരിക്കക്കാരിയായ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇതുവരെ സീഡ് ചെയ്യപ്പെട്ടിട്ടില്ലാത്ത സൊളാന്‍ സ്റ്റീഫന്‍സ് വിജയം കൊയ്തത്. സ്‌കോര്‍: 6-3, 6-0

ന്യൂയോര്‍ക്: ചരിത്രമെഴുതുക എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അമേരിക്കയുടെ സൊളാന്‍ സ്റ്റീഫന്‍സ് യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ഇതുവരെ സീഡ് ചെയ്യപ്പെട്ടിട്ടില്ലാത്ത താരമാണ്  സൊളാന്‍ സ്റ്റീഫന്‍സ്  എന്നറിയുമ്പോഴാണ് നേട്ടത്തിന്റെ വലുപ്പം വ്യക്തമാകുന്നത്.

അമേരിക്കക്കാരിയായ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൊളാന്‍ സ്റ്റീഫന്‍സ് വിജയം കൊയ്തത്. സ്‌കോര്‍: 6-3, 6-0.

ഒരു മണിക്കൂര്‍ മാത്രം നീണ്ട മത്സരത്തില്‍ കീസ് മുപ്പതിലേറെ പിഴവുകളാണ് വരുത്തിയത്. അതേസമയം സ്റ്റീഫന്‍സ് ആകട്ടെ ആറു പിഴവുകള്‍ മാത്രമാണ് വരുത്തിയത്. രണ്ടു താരങ്ങളുടെയും ആദ്യ ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു ഇത്.

കാല്‍പ്പാദത്തിലെ പരിക്കിനെ തുടര്‍ന്ന് കളിക്കളം വിട്ടുനിന്ന സൊളാന്‍ സ്റ്റീഫന്‍സ്  ജൂലായിലാണ് തിരിച്ചെത്തിയത്. കരിയറിലെ ഏറ്റവും വലിയ വിജയം 3.7 ദശലക്ഷം ഡോളറാണ് (ഏകദേശം 23.66 കോടി രൂപ) സമ്മാനമായി ലഭിക്കുക.

വിജയത്തെക്കുറിച്ച് എന്തു തോന്നുന്നുവെന്ന ചോദ്യത്തിന് ഇപ്പോള്‍ തന്നെ റിട്ടയര്‍ ചെയ്യാനാണ് തോന്നുന്നതെന്നായിരുന്നു സൊളാന്‍ സ്റ്റീഫന്‍സ്  നല്കിയ മറുപടി. ഇതുപോലൊരു ഉയരം ഇനി കീഴടക്കാനാവുമോ എന്നും സംശയമാണെന്നും അവര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു വിധേയയായ ശേഷം തിരിച്ചുവന്നുടന്‍ ഇങ്ങനെയൊരു ജയം സങ്കല്പം മാത്രമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സീഡ് ചെയ്യപ്പെടാതെ ഏതെങ്കിലുമൊരു ഗ്രാന്‍സ്‌ളാം കിരീടം നേടുന്ന അഞ്ചാമത്തെ കളിക്കാരിയാണ് സൊളാന്‍ സ്റ്റീഫന്‍സ്.  ലത് വിയയുടെ ജെലേന ഓസ്റ്റപെന്‍കോ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം ചൂടിയും സീഡ് ചെയ്യപ്പെടാതെയായിരുന്നു.

റിട്ടയര്‍മെന്റിനു ശേഷം തിരിച്ചെത്തി യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ചാമ്പ്യന്‍ പട്ടംസ്വന്തമാക്കിയ കിം ക്ലൈസ്റ്റേഴ്‌സും സമാനമായൊരു ചരിത്രം കുറിച്ചിരുന്നു.

ഈ ജയത്തോടെ ലോക റാങ്കിംഗില്‍ സ്റ്റീഫന്‍സ് 17 ാം സ്ഥാനത്തേക്കുയര്‍ന്നു. 1.825 മില്യണ്‍ ഡോളര്‍ സമ്മാനത്തുക നേടിയ റണ്ണര്‍ അപ്പ് കീസ് പന്ത്രണ്ടാം സ്ഥാനത്താണ്. ജൂലായില്‍  കോര്‍ട്ടില്‍ തിരിച്ചെത്തുമ്പോള്‍ സ്റ്റീഫന്‍സ് 957 ാം റാങ്കിലായിരുന്നു. 16 മത്സരങ്ങളില്‍ പതിനാലിലും ജയിക്കുകയും. കനേഡിയന്‍ ഓപ്പണിലും സിന്‍സിനാറ്റി മാസ്റ്റേഴ്‌സിലും ഫൈനലിലെത്തുകയും ചെയ്തതോടെ സ്റ്റീഫന്‍സ് 83ാം റാങ്കിലേക്ക് ഉയര്‍ന്നു.

സെമി ഫൈനലില്‍ ഏഴു ഗ്രാന്‍സ്‌ലാം നേടിയ വീനസ് വില്യംസിനെയാണ് സൊളാന്‍ സ്റ്റീഫന്‍സ് കീഴടക്കിയത്. സ്‌കോര്‍: 6-1, 0-6, 7-5.

CINEMA


American Solan Stephens won the US Open women's singles title in a thrilling match. Solan Stephens is the one who has not yet been seeded by the size of the achievement. Solan Stephan, who won a straight sets victory over American Madison, Score: 6-3, 6-0.

In an hour-long match, Keys made thirty mistakes. Stephens has made only six errors. Solan Stephan, who left the field after the injury in his footsteps, came back in July. The biggest win of the career is 3.7 million dollars (approximately Rs 23.66 crore).

Solan Stephanas replied that the question of success was already about to retire. They also said that there was no doubt that I could subdue such a height as soon as possible. They said that this victory was only a matter of consecration after the surgery.

Keywords: Solan Stephens, single seed, Vienna, Jelena Ostenko , Côte d'Ivoire , French Open, Kim Clairsters,   US Open Tennis Women's Champion , retirement,  World Ranking, Runner-up, Canadian Open ,Cincinnati Masters,
Venus Williams , semi-finals

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “രണ്ടു മാസം മുന്‍പ് 957 ാം റാങ്ക്, ടെന്നീസില്‍ പുതുചരിത്രമെഴുതി സൊളാന്‍ സ്റ്റീഫന്‍സ് യുഎസ് ഓപ്പണ്‍ കിരീടം ചൂടി