വിവാഹം കഴിഞ്ഞാലും സിനിമയില്‍ തുടരുമെന്ന് നടി ഭാവന വ്യക്തമാക്കി. മനോരമ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വ്യക്തമാക്കിയത്. ...
വിവാഹം കഴിഞ്ഞാലും സിനിമയില്‍ തുടരുമെന്ന് നടി ഭാവന വ്യക്തമാക്കി. മനോരമ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് തന്റെ ഭാവി വരനെന്നും ഭാവന പറഞ്ഞു. കന്നഡ ചലച്ചിത്ര നിര്‍മാതാവ് നവീനുമായി ഭാവനയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.
മലയാള സിനിമയില്‍ പുരുഷാധിപത്യമാണ് നിലനില്‍ക്കുന്നതെന്നും ഭാവന പറയുന്നു. നായികയ്ക്ക് എന്നും മലയാളത്തില്‍ രണ്ടാം സ്ഥാനമേ ഉള്ളൂ എന്നും നടി അഭിപ്രായപ്പെടുന്നു.
നായിക മലയാള സിനിമയില്‍ അത്യാവശ്യ ഘടകമേയല്ല. സിനിമ വിജയിച്ചാല്‍ നടനു പ്രതിഫലം കൂട്ടും. അതിന്റെ പേരില്‍ ഒരു നടിക്കും പ്രതിഫലം കൂട്ടിയ ചരിത്രമില്ല.
സിനിമയിലെ ഏറ്റവും നല്ല പുരുഷ സുഹൃത്ത് നടന് പൃഥ്വിരാജാണ്. അതുപോലെ ഒപ്പം നില്ക്കുന്ന പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ഭാവന പറഞ്ഞു.
കന്നഡ ചലച്ചിത്ര നിര്‍മാതാവ് നവീനുമായി ഭാവനയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്
Keywords: Bhavana, Actress, Naveen. Marriage, Cinema
COMMENTS