BREAKING NEWS
Search

പ്രണയം, വിവാഹം, ഗോസിപ്പിന്റെ മറുപുറം... നിത്യാമേനോന്‍ മനസ്സുതുറക്കുന്നു



മനസ്സിലാക്കുന്ന പുരുഷനെ ലഭിച്ചാല്‍ മാത്രമേ വിവാഹജീവിതം സന്തോഷകരമാകൂ എന്നും പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിലും നല്ലത് വിവാഹം കഴിക്കാതെയിരിക്കുകയാണെന്നും നടി നിത്യാ മേനോന്‍.

പതിനെട്ടാം വയസ്സില്‍ താന്‍ ഒരാളെ പ്രണയിച്ചിരുന്നുവെന്നും പക്ഷേ, അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്നു തോന്നിയപ്പോള്‍ ആ ബന്ധം വേണ്ടെന്നുവച്ചെന്നും ഇപ്പോള്‍ വിവാഹത്തെക്കുറിച്ചു ചിന്തിക്കാറേയില്ലെന്നും നടി പറയുന്നു.



നിത്യയുടെ മറ്റു നിരീക്ഷണങ്ങള്‍:

* മലയാളികള്‍ അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടികളെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്.
* ഉച്ചത്തില്‍ സംസാരിക്കുകയോ മോഡേണായി വസ്ത്രം ധരിക്കുകയോ ചെയ്യുന്ന കുട്ടികളെ മോശക്കാരായാണ് കാണുന്നത്.  ഈ രീതി മാറണം.
* ജീവിതത്തിലെ സുപ്രധാന കാര്യമൊന്നുമല്ല വിവാഹം. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങു എന്നു ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
* ഓരോ സിനിമയില്‍ അഭിനയിക്കുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കും, അതിനോടൊന്നും പ്രതികരിക്കാറില്ല.
* കുടുംബമായി കഴിയുന്ന നായകന്‍മാരുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നു.
* എന്തെങ്കിലും ബന്ധം ഉണ്ടെങ്കില്‍ അതെന്റെ സ്വകാര്യതയാണ്. അതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല.

Keywords: Nitya Menon, Moive, Love, Marriage





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പ്രണയം, വിവാഹം, ഗോസിപ്പിന്റെ മറുപുറം... നിത്യാമേനോന്‍ മനസ്സുതുറക്കുന്നു