BREAKING NEWS
Search

കവി ആര്‍ മനോജിന്റെ പുസ്തകശേഖരം ഇനി കൊല്ലം പബ് ളിക് ലൈബ്രറിയില്‍


വര്‍ക്കല : അന്തരിച്ച കവി ആര്‍ മനോജിന്റെ പുസ്തക ശേഖരം കൊല്ലംപബ് ളിക്  ലൈ ബ്രറിക്കു കൈമാറി.

വര്‍ക്കല നാവായിക്കുളം പറകുന്നില്‍ മനോജിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഡോ. ആര്‍ മനോജിന്റെ അമ്മയും വി ജോയി എംഎല്‍എയും ചേര്‍ന്നു പുസ്തകങ്ങള്‍ കൈമാറി. പബഌക് ലൈബ്രറി ചീഫ് ലൈബ്രേിറിയന്‍ ആശ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ കവി ആര്‍ മനോജ് 2015 നവംബറിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ശേഖരത്തില്‍ അഞ്ഞുറോളം പുസ്തകങ്ങളുണ്ടായിരുന്നു. പഠനത്തിനും ഗവേഷണത്തിനുമായി വാങ്ങിയ വിലയേറിയ പുസ്തകങ്ങളാണ് അധികവും.



മനോജിന്റെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ കുടുംബം പുസ്തകം ഭദ്രമായി സൂക്ഷിച്ചിരുന്നു.

നിലമേല്‍ എന്‍എസ്എസ് കോളേജില്‍ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണ് ആര്‍ മനോജ് അന്തരിച്ചത്.

ഇന്നു രാവിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ മനോജിന്റെ സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വലിയൊരു സംഘം സന്നിഹിതരായിരുന്നു.


 R. Manoj's collection now available in Kollam Public Library

The late poet R Manoj's book collection was handed over to the Kollam Public Library.

The books were handed over by Manoj's mother and V. Joy MLA. Chief Librarian Asha received the books.

Manoj, the best-known poet of the new generation, died in November 2015.
Family kept the book safe after Manoj's demise.

R. Manoj died when he was assistant professor in Malayalam section at NSS college Nilamel. Manoj's friends and students were present at the function.


Keywords: R. Manoj,  Kollam Public Library,  Varkala, Navaayakulam,  V. Joy MLA, library ,  Chief Librarian Asha, November, collection ,  NSS college Nilamel



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കവി ആര്‍ മനോജിന്റെ പുസ്തകശേഖരം ഇനി കൊല്ലം പബ് ളിക് ലൈബ്രറിയില്‍