ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തി, രാജ്‌നാഥ് സിംഗ് നേരിട്ടു പിണറായിയെ വിളിച്ചു... കാര്യങ്ങള്‍ പന്തിയല്ല...

ബിജെപി കേരള കാര്യങ്ങള്‍ നിസ്സാരമായി കാണുന്നില്ല എന്നതിന്റെ തെളിവാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ട് പിണറായിയെ വിളിച്ചതും മ...



ബിജെപി കേരള കാര്യങ്ങള്‍ നിസ്സാരമായി കാണുന്നില്ല എന്നതിന്റെ തെളിവാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ട് പിണറായിയെ വിളിച്ചതും മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബഹ്‌റയേയും ഗവര്‍ണര്‍ പി സദാശിവം വിളിച്ചുവരുത്തി സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ആരായുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തത്‌തോടെ സര്‍ക്കാരിനു മുന്നില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു വ്യക്തമാവുന്നു.

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാവി പോലും അപകടത്തിലായേക്കുമെന്നും ബിജെപി കേന്ദ്ര നേതൃത്വം കേരളത്തില്‍ ഇടപെടാന്‍ അവസരം നോക്കിയിരിക്കുകയാണെന്നും വൈഗന്യൂസ് ഇന്നലെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാഷ്ട്രപതി ഭവനിലും മാറ്റം വന്നതോടെ ആവശ്യമെന്നു വന്നാല്‍ 356 ാം വകുപ്പ് പ്രയോഗിച്ച് സര്‍ക്കാരിനെ എടുത്തു കളയാന്‍ പോലും കേന്ദ്രം മടിച്ചേക്കില്ല.

കേരള സര്‍ക്കാര്‍ അറിയാന്‍... ക്രമസമാധാനം ഇങ്ങനെ പോയാല്‍ കേന്ദ്രം വടിയെടുത്തേക്കാം, രക്ഷിക്കാന്‍ പ്രണബ് ദായുമില്ലെന്നോര്‍ക്കുക



ബിജെപി കേരള കാര്യങ്ങള്‍ നിസ്സാരമായി കാണുന്നില്ല എന്നതിന്റെ തെളിവാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ട് പിണറായിയെ വിളിച്ചതും മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതും.

പകല്‍ പതിനൊന്നരയോടെയാണ് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത്. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായി വരുന്നതില്‍, പ്രത്യേകിച്ച് കുറച്ചു ദിവസമായി തലസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു.

കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ലെന്നും മുഖം നോക്കാതെയാണ് പ്രതികളെ പിടികൂടുന്നതെന്നും കര്‍ശന നടപടി അക്രമികള്‍ക്കു നേരേ സ്വീകരിക്കുമെന്നും പിണറായി ഉറപ്പുകൊടുത്തു.

കൂടിക്കാഴ്ചയെക്കുറിച്ച് അറിയുന്നത് ഗവര്‍ണര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തപ്പോഴാണ്.

പിണറായി പോയതിനു പിന്നാലെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി. ഇതുവരെ നടന്ന സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും നടന്ന അറസ്റ്റുകളെക്കുറിച്ചും ലോക്‌നാഥ് ബഹ്‌റയും വിശദീകരിച്ചു.

അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിയോടും ഡിജിപിയോടും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരുമായും ഗവര്‍ണര്‍ ആശയവിനിമയം നടത്തുന്നുണ്ട്.

ഇതേസമയം, കുമ്മനവുമായും ആര്‍എസ്എസ് സംസ്ഥാന അദ്ധ്യക്ഷന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്നും സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും പിണറായി ഗവര്‍ണറോടു പറയുകയുണ്ടായി.



നാല്പതോളം വെട്ടുകള്‍, കൈവെട്ടി ദൂരെയെറിഞ്ഞു, നടന്നത് ടിപി വധത്തിലും ക്രൂരമായ കൊലപാതകം



കേരള സര്‍ക്കാര്‍ അറിയാന്‍... ക്രമസമാധാനം ഇങ്ങനെ പോയാല്‍ കേന്ദ്രം വടിയെടുത്തേക്കാം, രക്ഷിക്കാന്‍ പ്രണബ് ദായുമില്ലെന്നോര്‍ക്കുക




Keywords: Pinarayi Vijayan, P Sadasivam, Loknath Behra

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തി, രാജ്‌നാഥ് സിംഗ് നേരിട്ടു പിണറായിയെ വിളിച്ചു... കാര്യങ്ങള്‍ പന്തിയല്ല...
ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തി, രാജ്‌നാഥ് സിംഗ് നേരിട്ടു പിണറായിയെ വിളിച്ചു... കാര്യങ്ങള്‍ പന്തിയല്ല...
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCJOVezc6rS50ddZtXNAu-_v79L0RGKc-Hrg-QNZAl-9qjbmTkXatKdO3X_i7w_A9z2YeA2GkOjqWJ03kC-vVzqKimD6iuDL_g0R9HBFC08bCT38r1HyE2QCbQE2b0wDsg9dDAwTnjwLBn/s640/Pinarayi-Vijayan+p+sadasivam1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCJOVezc6rS50ddZtXNAu-_v79L0RGKc-Hrg-QNZAl-9qjbmTkXatKdO3X_i7w_A9z2YeA2GkOjqWJ03kC-vVzqKimD6iuDL_g0R9HBFC08bCT38r1HyE2QCbQE2b0wDsg9dDAwTnjwLBn/s72-c/Pinarayi-Vijayan+p+sadasivam1.jpg
www.vyganews.com
https://www.vyganews.com/2017/07/governer-summoned-pinarayi-vijayan.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/governer-summoned-pinarayi-vijayan.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy