Search

ദേശീയ അപമാനം: പാകിസ്ഥാനു മുന്നില്‍ സ്‌കൂള്‍ കുട്ടികളുടെ നിലവാരം പോലും കാട്ടിയില്ല, തോല്‍വി 180 റണ്‍സിന്‌
ലണ്ടന്‍: ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്ത് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി. മത്സരത്തിലുടനീളം ആധിപത്യം നിലനിര്‍ത്തിയാണ് പാകിസ്ഥാന്‍ ജേതാക്കളായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 338 എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ പാളി. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഓരോരുത്തരായി മടങ്ങിയപ്പോള്‍ കുറേയെങ്കിലും പിടിച്ചുനിന്നത് ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ്. അതോടെ ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സില്‍ തോല്‍വി സമ്മതിച്ചു.

ആറ് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വമ്പന്‍ താരങ്ങളുടെ വിക്കറ്റു വീഴ്ത്തിയ മുഹമ്മദ് ആമിറും ഏകദിനത്തിലെ ആദ്യ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഹഖര്‍ സമാനുമാണ് പാക് നിരയില്‍ തിളങ്ങിയത്.

28ാമ ഓവറില്‍ തന്നെ ഇന്ത്യയുടെ തകര്‍ച്ച ഏതാണ്ട് പൂര്‍ണ്ണമായി. കുറച്ചെങ്കിലും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ച പാണ്ഡ്യയും പിന്തുണയുമായി നിന്ന് ജഡേജയ്ക്കും പിന്നാലെ അശ്വിനും പുറത്തായതോടെ ഇന്ത്യന്‍ നിര തകര്‍ന്നു തരിപ്പണമായി. അപ്പോള്‍ സ്‌കോര്‍ 156/8.

ഇന്ത്യന്‍ കളിക്കാര്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. 17 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

54 റണ്‍സിനിടെ ഇന്ത്യയ്ക്ക് അഞ്ചു ബാറ്റ്‌സ്മാന്‍മാരെ നഷ്ടപ്പെട്ടു. യുവരാജ് സിംഗിനെ ഷതാബ് ഖാന്‍ എല്‍ബിഡബ്ലിയുവില്‍ കുരുക്കി. 31 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളോടെ 22 റണ്‍സ് എടുത്തു. 16 പന്തില്‍ നിന്ന് നാലു റണ്‍സ് എടുക്കാനേ ധോണിക്കു സാധിച്ചുള്ളൂ.

13 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികള്‍ ഉള്‍പ്പെടെ ഒന്‍പത് റണ്‍സ് എടുത്ത ജാദവിനെ ഷതബ് ഖാന്‍ മടക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച ഏതാണ്ട് തുടങ്ങി.

ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. പാകിസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടക്കാനെത്തിയ ഇന്ത്യയ്ക്ക് ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നഷ്ടമായത് മൂന്നു വിക്കറ്റ്. വിരാട് കോഹ് ലിയെയും രോഹിത് ശര്‍മ്മയെയും ധവാനെയും പുറത്താക്കിയ മുഹമ്മദ് ആമിറിന്റെ തകര്‍പ്പന്‍ പ്രകടനം പാകിസ്ഥാന് കരുത്തായി മാറി.

ഒന്നാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ്മ പുറത്തായി. മുഹമ്മദ് ആമിര്‍ രോഹിതിനെ എല്‍ബിഎബ്ലിയുവില്‍ കുരുക്കുകയായിരുന്നു. അധികം വൈകാതെ കോഹ് ലിയെയും ആമിര്‍ പുറത്താക്കി. മികച്ച പ്രകടനുമായി മുന്നേറിയ ധവാന്റെയും വിക്കറ്റ് ആമിര്‍ തെറിപ്പിച്ചു. 22 പന്തില്‍ നാല് ബൗണ്ടറികളോടെ ധവാന്‍ 21 റണ്‍സ് എടുത്തു.

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 338 റണ്‍സ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഓപ്പണിങ്ങ് വിക്കറ്റില്‍ അസ്ഹര്‍ അലിയും സമാനുമൊന്നിച്ച് 128 റണ്‍സ് അടിച്ചെടുത്തു. അസ്ഹര്‍ അര്‍ദ്ധ സെഞ്ച്വറിയും തികച്ചു. മുഹമ്മദ് ഹഫീസ് അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് നടത്തിയത്. ഹഫീസ് അര്‍ദ്ധ സെഞ്ച്വറി നേടുകയും ചെയ്തു.

ഇന്ത്യയ്ക്കു വേണ്ടി ഭുനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. എക്‌സ്ട്രായായി ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാന് നല്‍കിയത് 25 റണ്‍സാണ്. 34ാ ഓവറിലാണ് ഫഖര്‍ സമാന്‍ പുറത്തായത്. 106 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സുമടക്കം 114 റണ്‍സാണ് സമാന്‍ നേടിയത്.

39ാ ഓവറില്‍ ഭുവനേശ്വറിന്റെ പന്തില്‍ കേദര്‍ ജാദവ് ക്യാച്ചെടുത്ത് ഷുഐബ് മാലിക്കിനെ പുറത്താക്കി. 16 പന്തില്‍ നിന്ന് മാലിക് 12 റണ്‍സ് എടുത്തു. ജാദവിന്റെ പന്തില്‍ ബാബര്‍ അസമിനെ യുവരാജ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 52 പന്തില്‍ നിന്ന് ബാബര്‍ 46 റണ്‍സ് എടുത്തു. 23ാം ഓവറില്‍ അശ്വിന്‍ എറിഞ്ഞ അവസാന പന്തിലാണ് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അസ്ഹര്‍ അലി റണ്ണൗട്ടായത്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ടീം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇവിടെ രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരിക്കും സുരക്ഷിതമെന്ന കണക്കുകൂട്ടലിലാവാം വിരാട് കോലി ബൗളിംഗ് തിരഞ്ഞെടുത്തത്.


Summary: Pakistan defeated India in Champions Trophy cricket. Fakhar Zaman’s remarkable hundred and Mohammad Amir’s immense new-ball spell drove Pakistan to a stunning victory over India.

Tags: cricket, Champions Trophy, India, Pakistan, London

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ഫൈനലില്‍ വാതുവയ്പ്പില്‍ മറിയുക രണ്ടായിരം കോടി രൂപ!!


 India won the toss and elected to field in Champions Trophy final.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദേശീയ അപമാനം: പാകിസ്ഥാനു മുന്നില്‍ സ്‌കൂള്‍ കുട്ടികളുടെ നിലവാരം പോലും കാട്ടിയില്ല, തോല്‍വി 180 റണ്‍സിന്‌