സ്വന്തം ലേഖകന്‍/www.vyganews.com തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ജിവി രാജ സ്പോര്‍ട്സ് പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര...
സ്വന്തം ലേഖകന്‍/www.vyganews.com
തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ജിവി രാജ സ്പോര്‍ട്സ് പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് സനില്‍ ഷാ അര്‍ഹനായി.
മികച്ച കായിക താരങ്ങള്‍ക്കുള്ള പുരസ്കാരം പിആര്‍ ശ്രീജേഷ് (ഹോക്കി), ബെറ്റി ജോസഫ് (തുഴച്ചില്‍) എന്നിവര്‍ക്കാണ്. സമഗ്രസംഭാവനയ്ക്കുള്ള ഒളിമ്പ്യന്‍ സുരേഷ്ബാബു സ്മാരക പുരസ്കാരം കോച്ച് ഒ.എം നമ്പ്യാര്‍ക്ക് ലഭിക്കും.
കോളേജ് തലത്തിലെ മികച്ച പരിശീലകന് പാല അല്‍ഫോന്‍സ കോളേജിലെ കായിക അദ്ധ്യാപകന് തങ്കച്ചന് മാത്യുവാണ്. സ്കൂള്‍ തലത്തിലെ മികച്ച പരിശീലകന് കോതമംഗലം മാര്‍ ബേസിലിലെ ഷൈബി മാത്യുവാണ്.
അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം മലയാള മനോരമയിലെ ജോമിച്ചന്‍ ജോസിന് ലഭിച്ചു.
മിന്നിമറഞ്ഞ താരങ്ങള്‍ എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചെയ്ത പരമ്പരയാണ് സനിലിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്നലെകളില്‍ മിന്നിത്തിളങ്ങിയ താരങ്ങള്‍ ഇന്നിന്റെ ജീവിതട്രാക്കില്‍ കാലിടറുന്ന കാഴ്ചകളാണ് സനില്‍ ഹൃദയഹാരിയായി അവതരിപ്പിച്ചത്.
25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വൈഗന്യൂസിന്റെ സ്ഥാപക പത്രാധിപ സമിതി അംഗവും അസോസിയേറ്റ് എഡിറ്ററുമായിരുന്നു സനില്‍ ഷാ.
Sanil sha, vyganews, sports

COMMENTS