കൊച്ചി: എ ഡി ജി പിക്കെതിരെ സമൂഹ മാധ്യമത്തിൽ മോശമായ ഭാഷയിൽ കമൻ്റിട്ടയാൾ അറസ്റ്റിൽ. നോർത്ത് പറവൂർ കൈതാരം കോട്ടുവള്ളി പടന്നേൽപ്പറമ്പ് വീട്ടിൽ ര...
കൊച്ചി: എ ഡി ജി പിക്കെതിരെ സമൂഹ മാധ്യമത്തിൽ മോശമായ ഭാഷയിൽ കമൻ്റിട്ടയാൾ അറസ്റ്റിൽ. നോർത്ത് പറവൂർ കൈതാരം കോട്ടുവള്ളി പടന്നേൽപ്പറമ്പ് വീട്ടിൽ രാഹുൽ രാജു (28) വിനെയാണ് എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്' മേധാവിയായ പി വിജയൻ ഐ പി എസിനെതിരായാണ് ഇയാൾ കമൻ്റിട്ടത്.
ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ടയാളുടെ വീട്ടിൽ വന്ന് തിരികെ പോകുന്ന വീഡിയോക്ക് താഴെയാണ് തെറ്റിദ്ധാരണയും വിദ്വേഷവും സൃഷ്ടിക്കുന്ന തരത്തിലുള്ള കമൻ്റ് പോസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നിർദേശാനുസരണം എറണാകുളം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.
ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എസ്. ഐ സി.കെ രാജേഷ്, എഎസ്ഐ മാരായ ടി .എൻ സ്വരാജ്, ജെറി കുര്യാക്കോസ്, സലാവുദ്ദീൻ, സീനിയർ സി പി ഒ ടി. എ ഷിബിൻ, സി പി ഒ അരുൺരാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Key Words : Kerala Police, Social Media

COMMENTS