Young Man Collapses and Dies at Kochi Apartment in Company of Female Friend; Woman Released with Relatives After Statement Recorded
കൊച്ചി : കാക്കനാട് ഇടച്ചിറയിലെ ഒരു അപ്പാര്‍ട്ടുമെന്റില്‍ വനിതാ സുഹൃത്തിനൊപ്പം എത്തിയ ആലുവ ചൂര്‍ണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകന്‍ ബ്രൈറ്റ് ബിജു (22) വിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ഇടച്ചിറയിലെ ഒരു അപ്പാര്‍ട്‌മെന്റിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് ബ്രൈറ്റും ചെമ്പുമുക്ക് സ്വദേശിനിയായ യുവതിയുംഎത്തിയത്. തുടര്‍ന്ന് രാത്രി 8 മണിയോടെ ബ്രൈറ്റ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
കുഴഞ്ഞുവീണ ഉടന്‍ തന്നെ യുവതി ബ്രൈറ്റിന്റെ സഹോദരനെ ഫോണില്‍ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക സൂചനയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഫോപാര്‍ട്ട് പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
കുഴഞ്ഞു വീണ യുവാവിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാതിരുന്നതാണ് മരണകാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവാവിന്റെ സഹോദരന്‍ എത്താന്‍ വേണ്ടി കാത്തിരുന്നത് മരണത്തിലേക്കു നയിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.
News in English: Bright Biju (22), son of Biju Joseph from Madavana, Pallikkunnam, Choorikkara, Aluva, was found dead after arriving at an apartment in Edachira, Kakkanad, alongside a female friend.
According to the woman's statement to the police, Bright and the woman, a resident of Chembumukku, arrived at the Edachira apartment around 3:00 PM on Saturday. Later, at around 8:00 PM, Bright collapsed.
Immediately after he collapsed, the woman called Bright's brother to the spot. Both of them subsequently rushed him to a private hospital, but his life could not be saved. Police recorded the woman's statement regarding the incident before permitting her to leave with her relatives. Police stated that preliminary post-mortem findings point to a heart attack as the cause of death. The Infopark Police are conducting a detailed investigation into the incident.
Meanwhile, relatives of the deceased alleged that the delay in taking the young man to the hospital led to his death. They stated that waiting for the youth's brother to arrive contributed to the fatal outcome.


COMMENTS