വെള്ളയേക്കാള്‍ പോഷകാംശം കൂടിയ മുട്ട, നാടനാണെന്ന് പലരും വിശ്വസിക്കുന്നത് തോടിന്റെ നിറം നോക്കിയാണ്. എന്നാല്‍ നിറവും പോഷകാംശവുമായി യാതൊരു ബന്ധ...
വെള്ളയേക്കാള്‍ പോഷകാംശം കൂടിയ മുട്ട, നാടനാണെന്ന് പലരും വിശ്വസിക്കുന്നത് തോടിന്റെ നിറം നോക്കിയാണ്. എന്നാല്‍ നിറവും പോഷകാംശവുമായി യാതൊരു ബന്ധമില്ല. കോഴികളുടെ ബ്രീഡ് വ്യത്യാസമായതിനാലാണ് മുട്ടയുടെ നിറത്തില്‍ മാറ്റം സംഭവിക്കുന്നത്. ഇതൊരു ജനിതക സ്വഭാവം മാത്രമാണ്. അല്ലാതെ മുട്ടയുടെ ഗുണനിലവാരവുമായി അതിന് യാതൊരു ബന്ധവുമില്ല.
നാടന്‍ മുട്ടയിടുന്ന കോഴികള്‍ വളരെ കുറച്ച് മുട്ടകള്‍ മാത്രമാണിടുന്നത്. ഈ കാരണത്താലാണ് ഇവയ്ക്ക് വില കൂടുന്നത്. അല്ലാതെ പോഷകാംശം കൂടിയതിനാലല്ല.
ഇനി പോഷകാംശത്തിന്റെ കാര്യത്തില്‍ ഇരുമുട്ടകളും ഒപ്പത്തിനൊപ്പമാണ്. രണ്ടിലും ഒരേ അളവിലാണ് പ്രോട്ടീനിന്റെയും കലോറിയുടെയും അളവ്. ഒരിക്കലും മുട്ടത്തോട് പോഷകാംശത്തെ നിര്‍ണയിക്കുന്ന ഘടകമല്ലതാനും.
മുട്ടകള്‍ മികച്ച രീതിയില്‍ സൂക്ഷിക്കുന്നതാണോ എന്ന് ഉറപ്പുവരുത്തി വാങ്ങുക എന്നതാണ് പ്രധാനം.
പ്രോട്ടീനുകളും ഹെല്‍ത്തി ഫാറ്റുകളും അടങ്ങിയ മുട്ടകളില്‍ കോളിന്, സെലിനിയം, ഫോലേറ്റ്, അയണ്‍, വിറ്റാമിനുകളായ ബയോട്ടിനും ബ12, എ, ഡി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകള്‍ കൊണ്ടും സമ്പുഷ്ടമായ മുട്ടകളില്‍ സാച്ചുറേറ്റഡ് ഫാറ്റ് കുറവായതിനാല്‍ രക്തത്തിലെ കൊളസ്ട്രോള്‍ അളവും കൂട്ടില്ല.
Key Words : Egg

COMMENTS