കൊച്ചി : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. ദിവ്യയുടെ ബിനാമി കമ്പനിയെന്...
കൊച്ചി : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നാണ് 12 കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തത്.
പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കേ കാർട്ടൺ ഇന്ത്യാ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകൾ കിട്ടിയതിന് പിന്നിൽ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലൻസ് നടപടി.
കരാറുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് വിജിലൻസ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്നും കസ്റ്റഡിയിലെടുത്തത്. മോഡുലാർ ടോയ്ലറ്റ് നിർമാണം, എ ബി സി കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ഫയലുകൾ പരിശോധിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് വിജിലൻസ് നീക്കം. പൊതു മേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് കാർട്ടൺ ഇന്ത്യക്ക് കരാറുകൾ കിട്ടിയിരിക്കുന്നത്. അതിനാൽ സിൽക്കിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.
Key Words : Vigilance, P.P. Divya

COMMENTS