തിരുവനന്തപുരം : വി ഡി സതീശനോട് പിണക്കമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. പണ്ടും പിണക്കമില്ലായിരുന്നു, പ്രശ്നാധിഷ്ഠിതമായി അഭിപ്രായങ്ങൾ പറഞ്ഞിട്ടു...
തിരുവനന്തപുരം : വി ഡി സതീശനോട് പിണക്കമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. പണ്ടും പിണക്കമില്ലായിരുന്നു, പ്രശ്നാധിഷ്ഠിതമായി അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. കണിച്ചുകുളങ്ങരയിൽ വന്നാൽ സ്വീകരിക്കും. എൻ എസ് എസ് പറഞ്ഞത് അവിടെ കയറി പോകരുതെന്നാണ്, ഞാൻ അങ്ങനൊന്നും പറഞ്ഞിട്ടില്ല.
മുഖ്യമന്ത്രി ആയ ശേഷം സതീശൻ എന്നെയോ ഞാൻ അങ്ങോട്ടോ വിളിച്ചിട്ടില്ല. മുഖ്യമന്ത്രി മിടുമിടുക്കൻ, എല്ലാവരും ഈ സർട്ടിഫിക്കറ്റ് കൊടുത്തു കഴിഞ്ഞു. എൻ എസ് എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യം.
സി പി എമ്മിലും ഗ്രൂപ്പ് പോരാണ്, പാർട്ടിക്കുള്ളിൽ തന്നെ പ്രതിപക്ഷമുണ്ട്. താൻ പിണറായി വിജയന്റെ കാറിൽ കയറിയതിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു.
Key Words : Vellappally Natesan, VD Satheesan.

COMMENTS