തിരുവനന്തപുരം : യു.ഡി.എഫിലെ അഭിപ്രായവ്യത്യാസങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മു...
തിരുവനന്തപുരം : യു.ഡി.എഫിലെ അഭിപ്രായവ്യത്യാസങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് വളരെ വേഗത്തില്‍ പരിഹരിക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണങ്ങളെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്നും താനൊരു അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്ത് വോട്ടുചോരിക്കെതിരായി വലിയ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ മാധ്യമങ്ങളുടെ ശ്രദ്ധ യു.ഡി.എഫിലെ ചെറിയ തര്ക്കങ്ങളിലാണെന്നും തന്റെ ശ്രദ്ധ മുഴുവന്‍ അത്തരം ദേശീയ വിഷയങ്ങളിലാണെന്നും കൂട്ടിച്ചേര്‍ത്തു.
Key Words : V.D. Satheesan, Sunny Joseph, K.C. Venugopal

COMMENTS