വാഷിങ്ടൻ: ഇറാനിൽ വീണ്ടും ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുഎസ് സൈന്യം പര...
വാഷിങ്ടൻ: ഇറാനിൽ വീണ്ടും ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുഎസ് സൈന്യം പരിമിതമായ തോതിൽ വ്യോമാക്രമണം നടത്തിയെന്നാണ് ട്രംപ് അറിയിച്ചത്. ഇറാനു നേരെയുള്ള ആക്രമണം ‘ചെറുത്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഖ്വേഷം ദ്വീപിലെ സൂസ മേഖലയിൽ രണ്ടു സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
‘‘അവർ ഒരു വ്യോമപ്രതിരോധ സംവിധാനം നിർമിക്കുകയായിരുന്നു. വെറും പതിനഞ്ച് മിനിറ്റിനുള്ളിൽ അത് ഞങ്ങൾ തകർത്തു കളഞ്ഞു. ഒരുപക്ഷേ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അത് തകർത്തേനെ’’– എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
Key Words : Iran, Donald Trump

COMMENTS