ആലപ്പുഴ : യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആലപ്പുഴ സ്വദേശിനി പൂർണിമ ജെ. പ്രകാശിനെ (45) വീട്ടിൽ മരിച്ച നിലയിൽ കണ്ടെ...
ആലപ്പുഴ : യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആലപ്പുഴ സ്വദേശിനി പൂർണിമ ജെ. പ്രകാശിനെ (45) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂജപ്പുര ചാടിയറ ലൈനിലെ താമസസ്ഥലത്താണ് അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
ദിവസങ്ങളായി അവധിയിലായിരുന്ന പൂർണിമ, ബുധനാഴ്ച അവധി കഴിഞ്ഞിട്ടും കോളജിൽ ജോലിക്ക് എത്തിയിരുന്നില്ല. ഇതോടെ സംശയം തോന്നിയ സഹപ്രവർത്തകർ ഇന്നലെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.
വീടിനുള്ളിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയും പൂജപ്പുര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു. അവിവാഹിതയായ പൂർണിമയ്ക്ക് അടുത്ത ബന്ധുക്കളായി ആരും ജീവിച്ചിരിപ്പില്ലെന്നാണ് വിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Key Words : University College lecturer, Death

COMMENTS