തിരുവനന്തപുരം : കേരളം കൈവരിച്ച നേട്ടങ്ങളെ യു ഡി എഫ് സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംസ്ഥാന സർക്കാരി...
തിരുവനന്തപുരം : കേരളം കൈവരിച്ച നേട്ടങ്ങളെ യു ഡി എഫ് സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ പഞ്ചവത്സര പദ്ധതിയുടെ കരട് സമീപനരേഖ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമീപനരേഖയിൽ സംഘപരിവാർ അജണ്ടയാണ് പ്രതിഫലിക്കുന്നതെന്നും ഇക്കാര്യത്തിൽ യു ഡി എഫ് നിലപാട് വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
സാമൂഹിക നീതിക്കും ജനക്ഷേമത്തിനും പ്രാധാന്യം നൽകിയിരുന്ന കേരളത്തിന്റെ വികസന മാതൃകയിൽ നിന്ന് സർക്കാർ പിന്മാറുകയാണ്. സംസ്ഥാനത്തിന്റെ വിഭവങ്ങൾ കോർപറേറ്റുകൾക്ക് കൈയടക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുസമ്പത്തും ആസൂത്രണ സംവിധാനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് സാധാരണക്കാരുടെ പാർശ്വവത്കരണത്തിന് കാരണമാകുമെന്നും പിണറായി വിജയൻ പറഞ്ഞു.
നിതി ആയോഗിന്റെ മാതൃകയിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനം പരിമിതപ്പെടുത്താനും കിഫ്ബിയെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ യു ഡി എഫ് സർക്കാർ വഴങ്ങുകയാണെന്നും യു ഡി എഫ് – ബി ജെ പി ബന്ധം സംബന്ധിച്ച ആരോപണങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Key Words : UDF Government, Pinarayi Vijayan

COMMENTS