കൊച്ചി: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് ഹ...
കൊച്ചി: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് ഹൈക്കോടതി പ്രതിക്ക് പരോൾ അനുവദിച്ചത്. കോടതി ഉത്തരവിന് പിന്നാലെ ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങി.
പ്രതിയുടെ പരോൾ അപേക്ഷ നേരത്തെ ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ തള്ളിയിരുന്നു. പിന്നാലെയാണ് തന്റെ കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി ഹൈക്കോടതിയിലേക്ക് നീങ്ങിയത്. ഡിസംബറിലും ഷാഫിക്ക് പരോൾ അനുവദിക്കുകയും ഇയാൾ പുറത്തിറങ്ങുകയും ചെയ്തിരുന്നു.
Key Words : TP Chandrasekharan, Muhammed Shafi, High Court

COMMENTS