കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി നല്കിയ ഹർജിയില്‍ ര...
കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി നല്കിയ ഹർജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി
ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെ മുഴുവൻ സമയവും ജയില്‍ ആശുപത്രിയില്‍ കഴിഞ്ഞ തച്ചങ്കരിക്ക്, ഇപ്പോള്‍ ഇത്രയും അസുഖങ്ങള്‍ വെച്ചുകൊണ്ട് വിദേശത്ത് ജോലി ചെയ്യാനാകുമോയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ചോദിച്ചു.
ഷാർജയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓപ്പറേഷണല്‍ മാനേജരായി ജോലി ലഭിച്ചിട്ടുണ്ടെന്ന് കാണിച്ച് ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടിയാണ് തച്ചങ്കരി കോടതിയെ സമീപിച്ചത്.
ജയിലില്‍ പോകുമ്പോള്‍ മാത്രം ഗുരുതരമായ അസുഖം വരികയും പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് പറയുകയും ചെയ്യുന്ന പ്രവണതയെ കോടതി ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. കള്ളം പറഞ്ഞാണ് കോടതിയെ സമീപിക്കുന്നതെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന കർശന മുന്നറിയിപ്പും ഹൈക്കോടതി നല്കി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ നാല് വർഷത്തെ കഠിനതടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
തുടർന്ന് ഒക്ടോബർ 15-ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
Key Words : Tomin J Thachankary

COMMENTS