കൊച്ചി: റോഡിൽ കിടന്ന് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരൻ്റെ കൈ കടിച്ചുമുറിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈയാണ് ...
കൊച്ചി: റോഡിൽ കിടന്ന് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരൻ്റെ കൈ കടിച്ചുമുറിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈയാണ് പ്രതി കടിച്ചുമുറിച്ചത്.
കൊല്ലം ശാസ്താംകോട്ട വേങ്ങ നെടുംപുറത്ത് കിഴക്കാതിർ വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ (25) ആണ് കേസിലെ പ്രതി. എറണാകുളം നോർത്ത് റെയിൽവേ ഓവർപാലത്തിന് സമീപമുള്ള നടപ്പാലത്തിൽവച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ഇഖ്ബാൽ ബഹളമുണ്ടാക്കിയത്.
പെട്രോളിംഗിനിടെ നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
സ്റ്റേഷനിൽ എത്തിച്ചപ്പോഴും പ്രതി ബഹളം തുടരുകയും പോലീസുകാരെ അസഭ്യം പറയുകയും ചെയ്തു. ഇതിനിടയിലാണ് നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈ ഇഖ്ബാൽ കടിച്ചുമുറിച്ചത്.
"എന്റെ പേര് മുഹമ്മദ് ഇഖ്ബാൽ" എന്ന് ആവർത്തിച്ചുകൊണ്ട് ഇയാൾ അസഭ്യവർഷം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡിൽ ബഹളമുണ്ടാക്കി പൊതുജന സമാധാനത്തിന് ഭംഗം വരുത്തിയതിനും പൊലീസുകാരെ അസഭ്യം പറഞ്ഞതിനും സെൻട്രൽ പൊലീസും, പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചതിന് നോർത്ത് പൊലീസും ഇഖ്ബാലിനെതിരെ കേസുകൾ എടുത്തു.
Key Words : Kerala Police, Attack

COMMENTS