കൊച്ചി : മൂറോൻ കൂദാശയുടെ രണ്ടാംഘട്ട പ്രധാന ശുശ്രൂഷകൾ രാവിലെ 7 ന് ആരംഭിച്ചു. 60 ബിഷപ്പുമാർ ഈ ശുശ്രൂഷകളിൽ പങ്കെടുക്കുന്നുണ്ട്. പാത്രിയാർക്കാ...
കൊച്ചി : മൂറോൻ കൂദാശയുടെ രണ്ടാംഘട്ട പ്രധാന ശുശ്രൂഷകൾ രാവിലെ 7 ന് ആരംഭിച്ചു. 60 ബിഷപ്പുമാർ ഈ ശുശ്രൂഷകളിൽ പങ്കെടുക്കുന്നുണ്ട്. പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്താനാഷ്യൂസ് കത്തീഡ്രലിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ മുഖ്യ കാർമ്മികത്വത്തിലും, ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ സഹ കാർമ്മികത്വത്തിലുമാണ് മൂറോൻ കൂദാശ നടക്കുന്നത്. രാവിലെ 7-ന് പ്രാർത്ഥന ആരംഭിച്ചു.
7.45-ന് പരിശുദ്ധ പാത്രിയാർക്കീസ് ബാവ, ശ്രേഷ്ഠ കാതോലിക്കാ ബാവ, മെത്രാപ്പോലീത്തമാർ എന്നിവർ പ്രദിക്ഷിണമായി മദ്ബഹായിൽ പ്രവേശിക്കുന്നതോടെ മൂറോൻ കൂദാശയുടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും.
സഭയിലെ സുദീർഘവും വിശിഷ്ടവുമായ കൂദാശയാണിത്. 9 തരം സുഗന്ധദ്രവ്യങ്ങളും ഒലീവ് എണ്ണയും പ്രത്യേക പാത്രത്തിൽ ചേർത്ത് പ്രത്യേക പ്രാർത്ഥനകളോടെയും നിഷ്ഠയോടെയുമാണ് മൂറോൻ തയ്യാറാക്കുന്നത്. സഭയിലെ കൂദാശകൾക്ക് ഒന്നു മൂറോൻ ഉപയോഗിക്കും.
രാവിലെ 11-ന് പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ എപ്പിസ്കോപ്പൽ സുനഹദോസ്, സുമ സഭാ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി യോഗങ്ങളും നടക്കും.
ഉച്ചയ്ക്ക് 2-ന് പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേരുകയും, 3-ന് മുളന്തുരുത്തി സുനഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. നടൻ മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്കാരം നൽകും.
യാക്കോബായ സഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , ഇടവകകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട് (പരീക്ഷകൾക്ക് മാറ്റമില്ല).
Key Words : Synod of Mulanthuruthy

COMMENTS