ടെലിവിഷൻ താരം അനുജ് താക്കൂർ (33) അന്തരിച്ചു. ഉറക്കത്തിലുണ്ടായ അപസ്മാരമാണ് മരണകാരണമെന്നാണ് വിവരം. സുഹൃത്തുക്കളാണ് ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ അ...
ടെലിവിഷൻ താരം അനുജ് താക്കൂർ (33) അന്തരിച്ചു. ഉറക്കത്തിലുണ്ടായ അപസ്മാരമാണ് മരണകാരണമെന്നാണ് വിവരം. സുഹൃത്തുക്കളാണ് ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ധൂം മച്ചാവോ ധൂം, ബന്ധൻ സാഥ് ജൻമോൻ കാ, ബീന്ദ് ബനൂഗാ ഘോഡി ചഡൂംഗ എന്നീ ഷോകളിലൂടെ ശ്രദ്ധേയനാണ് അനുജ്. ഒക്റ്റോബർ 27-നാണ് അന്തരിച്ചത്. മുംബൈ ഓഷിവാരയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു മരണം.
ദിവസവും രാവിലെ 4.30-ന് ഉണർന്ന് വ്യായാമം ചെയ്യുന്ന ശീലമുള്ള ആളായിരുന്നു അനുജ്. എന്നാല്‍ സംഭവദിവസം അലാം അടിച്ചിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് അമ്മ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ അപസ്മാരം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു.
Key Words : Anuj Thakur

COMMENTS