കൊച്ചി : കാലടി സർവകലാശാലയിലെ വിദ്യാർഥികളെ സസ്പെന്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് പ്രധാന ചില ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർഥികളെ സസ്പെ...
കൊച്ചി : കാലടി സർവകലാശാലയിലെ വിദ്യാർഥികളെ സസ്പെന്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് പ്രധാന ചില ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർഥികളെ സസ്പെന്റ് ചെയ്യാനുണ്ടായ കാരണമെന്തെന്നായിരുന്നു യൂണിവേഴ്സിറ്റിയോടുള്ള കോടതിയുടെ പ്രധാന ചോദ്യം.
കേസിൽ ഇന്ന് വാദം കേൾക്കുന്നില്ലെന്നും എന്നാൽ കേസ് എന്താണെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. കോടതിയിൽ യൂണിവേഴ്സിറ്റി രണ്ട് എഫ്ഐആറുകൾ ഹാജരാക്കി.
ഒരു കേസിൽ രണ്ട് എഫ്ഐആർ നിലനിൽക്കുമോ എന്നും 3 മാസം കുട്ടികളെ സസ്പെൻഡ് ചെയ്തിട്ടും ഇനിയെതിന്നാൻ മാപ്പ് അപേക്ഷയെന്നും കോടതി ആരാഞ്ഞു. സസ്പെൻഷൻ നടപടികൾ നീട്ടിക്കൊണ്ട് പോകുന്നതിലും പരീക്ഷ എഴുതാൻ അനുവദിക്കാത്തതിലും കോടതി അതൃപ്തി പരസ്യമാക്കി.
എന്നാൽ വിദ്യാർഥികളുടെ പ്രതിഷേധ രീതിയോട് യോജിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 60 ദിവസമായി കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി.
ഇനിയും അരിശം തീർന്നില്ലേ എന്ന കുഞ്ചൻ നമ്പ്യാരുടെ കവിതയ ഉദ്ധരിച്ച് ഹൈക്കോടതി. 60 ദിവസം കഴിഞ്ഞില്ലേ ഇനിയും എന്താണ് ചെയ്യേണ്ടത്?ഹർജിയിൽ മറ്റന്നാൾ വിശദമായി വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.
പ്രതിഷേധങ്ങളെ പൂർണമായും കോടതി അംഗീകരിക്കുകയല്ല. അവർ ചെയ്തത് ന്യായീകരിക്കാവുന്നതാണെന്ന്പറയുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയക്കാർ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ വെള്ളിയാഴ്ച കോടതി വീണ്ടും വാദം കേൾക്കും.
Key Words: Kalady University, Students, Court

COMMENTS