ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുപ്പറംകുൺട്രം മലയിൽ സുപ്രീംകോടതി ഉത്തരവനുസരിച്ച് വിവാദമായ ദീപത്തൂണിൽ കാർത്തിക മഹാദീപം തെളിയിച്ചു. കനത്ത കേന്ദ...
ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുപ്പറംകുൺട്രം മലയിൽ സുപ്രീംകോടതി ഉത്തരവനുസരിച്ച് വിവാദമായ ദീപത്തൂണിൽ കാർത്തിക മഹാദീപം തെളിയിച്ചു. കനത്ത കേന്ദ്രസേനാ സുരക്ഷയിൽ സുപ്രീംകോടതി നിയോഗിച്ച മുൻ ഹൈക്കോടതി ജഡ്ജിമാരായ എസ്. വൈദ്യനാഥന്റെയും വി. പാർഥിബന്റെയും മേൽനോട്ടത്തിലായിരുന്നു ചടങ്ങ്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരുനൂറോളം സിആർപിഎഫ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചത്. ക്ഷേത്രത്തിനും സമീപത്തെ സിക്കന്ദർ ബാദുഷ ദർഗയ്ക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.
നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതിരുന്നത് വലിയ വിവാദമായിരുന്നു. പതിവുപോലെ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമാണ് അന്ന് ദീപം തെളിയിച്ചത്. ഇതിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
ക്ഷേത്ര ഭരണസമിതിയെ സസ്പെൻഡ് ചെയ്ത കോടതി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി ഉൾപ്പെടെ 15 പേർക്ക് കോടതിയലക്ഷ്യ നോട്ടീസും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപത്തൂണിൽ കാർത്തിക മഹാദീപം തെളിയിക്കാൻ നടപടിയെടുത്തത്.
Key Words : Supreme Court, Karthika Mahadeepam, Thirupparankundram Hill

COMMENTS