Supreme Court: Government Employees Detained in Judicial Custody for Over 48 Hours Deemed Automatically Suspended
ന്യൂഡല്‍ഹി : അഴിമതിക്കേസുകളിലോ മറ്റോ അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഉത്തരവില്ലാതെ തന്നെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഷനിലാകുമെന്ന് സുപ്രീം കോടതി.
ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് കുമാര്‍ ഗുപ്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ബിഹാറിലെ സമസ്തിപൂര്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്ററായ വിശ്വജീത് സിംഗ്, കരാര്‍ ജീവനക്കാരനില്‍ നിന്ന് 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായിരുന്നു. 15 ദിവസത്തോളം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഇതുസംബന്ധിച്ച കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം വന്നത്.
നിയമപരമായ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം 48 മണിക്കൂറില്‍ കൂടുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ നിയമപരമായി സ്വയം സസ്പെന്‍ഷനിലായതായി കണക്കാക്കപ്പെടും. ഇതിനായി അച്ചടക്ക സമിതിയുടെയോ സര്‍ക്കാരിന്റെയോ പ്രത്യേക സസ്പെന്‍ഷന്‍ ഉത്തരവ് ആവശ്യമില്ല.
വിശ്വജീത് സിംഗിന്റെ ജാമ്യം റദ്ദാക്കിയ പട്‌ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തള്ളിക്കളയുകയും കീഴ്‌ക്കോടതി നല്‍കിയ ജാമ്യം പുനഃസ്ഥാപിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കല്‍ പോലുള്ള ലംഘനങ്ങള്‍ നടത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍, ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉടന്‍ തന്നെ അഴിമതിക്കേസ് നേരിടുന്ന ഉദ്യോഗസ്ഥരെ പഴയ അതേ തസ്തികയില്‍ തന്നെ നിയമിച്ചതില്‍ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഇങ്ങനെ തിരിച്ചെടുക്കുന്നവരെ സുപ്രധാന പദവികളിലോ മറ്റും നിയമിക്കാന്‍ പാടില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
സേവന ചട്ടങ്ങളുടെ ഭാഗമായുള്ള ഈ നിയമപരമായ നടപടിക്രമങ്ങള്‍ രാജ്യത്തെ എല്ലാ പൊതുമേഖലാ/സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരുപോലെ ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
News in English:
The Supreme Court has ruled that government employees arrested in corruption or other criminal cases who spend more than 48 hours in judicial custody stand automatically suspended from service, even without a specific written order.
A division bench comprising Justice J.B. Pardiwala and Justice Manoj Kumar Gupta issued this key ruling. The court made this observation while hearing a case involving Vishwajeet Singh, an administrator at a hospital in Samastipur, Bihar, who was arrested for demanding a bribe of ₹4,000 from a contractual employee. He spent nearly 15 days in judicial custody before securing bail.
As per service rules, any government employee detained in custody for more than 48 hours is legally deemed to be under suspension by operation of law. A separate suspension order from a disciplinary authority or the government is not required for this to take effect.
The Supreme Court set aside the Patna High Court's order that had canceled Vishwajeet Singh’s bail, thereby restoring the bail granted by the trial court. The apex court observed that the High Court's intervention was unjustified as there was no evidence of the accused tampering with evidence or influencing witnesses.
However, the court expressed strong criticism over reinstating officers facing corruption charges back into their original posts immediately after release on bail. The court emphasized that such reinstated officials should not be posted in sensitive or influential positions.
The court clarified that this statutory provision under service rules applies uniformly to all public sector and government employees across the country.


COMMENTS