.

സ്പാ പീഡനം കോവളത്തെ ഹോട്ടലിലേക്കും നീണ്ടു, തമിഴ് നാട് സ്വദേശി അറസ്റ്റില്‍, ഹോട്ടല്‍ ഉടമയ്ക്കും മാനേജര്‍ക്കും നോട്ടീസ്

Spa abuse case extends to Kovalam hotel; Tamil Nadu native arrested, notice issued to hotel owner and manager

Kovalam spa abuse case extends to Marine Palace hotel; 45-year-old Tamil Nadu native arrested, bringing total custody to 14. Notices issued to hotel owner and manager.
Kovalam spa abuse case extends to Marine Palace hotel; 45-year-old Tamil Nadu native arrested, bringing total custody to 14. Notices issued to hotel owner and manager.
തിരുവനന്തപുരം: കോവളത്തെ സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട്, കോവളത്തെ മറൈന്‍ പാലസ് എന്ന ഹോട്ടലിലും കുട്ടിയെ എത്തിച്ചു പഡീപ്പിച്ചിരുന്നതായി കണ്ടെത്തി. ഇവിടെ എത്തി കുട്ടിയെ പീഡിപ്പിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ വീരപാണ്ഡ്യനെ (45) അറസ്റ്റ് ചെയ്തു. ഈ അറസ്റ്റോടെ കേസില്‍ ഇതുവരെ 14 പേര്‍ കസ്റ്റഡിയിലായി.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16 കാരിയെ 'മറൈന്‍ പാലസ്' എന്ന ബീച്ച് സൈഡ് ഹോട്ടലിലും എത്തിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

40,000 രൂപ വരെ ഈടാക്കിയാണ് കുട്ടിയെ ഇവിടെ ലൈംഗിക വൃത്തിക്ക് നല്കിയിരുന്നത്. യുവാവായ സുഹൃത്തിനൊപ്പം ഹോട്ടലില്‍ എത്തിയ ശേഷം വീരപാണ്ഡ്യന്‍ ഗൂഗിള്‍ പേ വഴി ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ട്.

കുട്ടിയെ പീഡിപ്പിക്കാനായി അവസരം ഒരുക്കിക്കൊടുത്ത ഹോട്ടല്‍ ഉടമ സുരേഷിനും മാനേജര്‍ രാധാകൃഷ്ണനും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജോലി വാഗ്ദാനം ചെയ്താണ് 16-കാരിയെ ബെംഗളൂരുവില്‍ നിന്ന് കോവളത്തെ സ്പാകളിലേക്ക് എത്തിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി (നാഗലക്ഷ്മി), അവരുടെ ഭര്‍ത്താവ് (ജെല്ല ഗോപി), ഇടനിലക്കാരിയായ കൃഷ്ണവേണി എന്നിവര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ കൃത്രിമം കാണിച്ച് വയസ്സ് 20 ആക്കി മാറ്റിയിരുന്നു. കൂടാതെ, പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം മറച്ചുവെക്കാന്‍ സ്പായില്‍ വെച്ച് വ്യാജമായി 20-ാം പിറന്നാള്‍ ആഘോഷവും സംഘടിപ്പിച്ചിരുന്നു.

പോക്‌സോ വകുപ്പുകള്‍ക്ക് പുറമെ മനുഷ്യക്കടത്ത്, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും പ്രത്യേക അന്വേഷണ സംഘം ചുമത്തിയിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

കേസിലെ മൂന്നാം പ്രതി സജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള കോവളം വയ്‌ക്കോല്‍ കുളത്തിന് സമീപമുള്ള 'ആയുര്‍ കേരള' എന്ന സ്പായില്‍ വച്ചാണ് പീഡനം തുടങ്ങിയതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അന്വേഷണത്തിനിടെ ശേഖരിച്ച സ്പായിലെ സന്ദര്‍ശക രജിസ്റ്ററില്‍ ഉള്ള പേരുകളും സ്പായിലേക്ക് ഗൂഗിള്‍ പേ വഴി പണമയച്ചതിന്റെ രേഖകളും വച്ചാണ് കൂടുതല്‍ പേരെയും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി മിക്ക പ്രതികളെയും തിരിച്ചറിയുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

News in English: 

In a new twist to the case involving the sexual abuse of a 16-year-old girl at a spa in Kovalam, investigators have found that the child was also taken to and abused at a hotel named "Marine Palace" in Kovalam. Veerapandian (45), a Tamil Nadu native who abused the girl at this hotel, has been arrested. With this arrest, a total of 14 people have been taken into custody in connection with the case so far.

The investigation revealed that the 16-year-old native of Andhra Pradesh was brought to the beachside hotel "Marine Palace" during the months of August and September. The case is being investigated by a Special Investigation Team (SIT) led by Control Room Assistant Commissioner S. Chandrakumar.

The child was forced into prostitution here for amounts charging up to ?40,000. After arriving at the hotel with a young friend, Veerapandian transferred the money to the hotel's account via Google Pay.

Notices have been served to the hotel owner, Suresh, and the manager, Radhakrishnan, directing them to appear before the investigation team for facilitating the abuse of the child.

The 16-year-old was brought from Bengaluru to the spas in Kovalam under the pretext of a job offer. The conspiracy was hatched jointly by the girl's maternal aunt (Nagalakshmi), her husband (Jella Gopi), and a middlewoman named Krishnaveni. To make her appear as an adult, they forged her Aadhaar card to change her age to 20. Additionally, to conceal the fact that she was a minor, a fake 20th birthday celebration was also organized for her at the spa.

Apart from POCSO sections, the Special Investigation Team has also invoked charges of human trafficking, criminal conspiracy, forgery, and destruction of evidence. The search for more accused is ongoing.

The SIT stated that the abuse initially began at a spa named 'Ayur Kerala' near Vaykkol Kulam in Kovalam, owned by the third accused, Sajith Kumar. Most of the arrests were made based on the names found in the spa's visitor register collected during the investigation and the records of money sent to the spa via Google Pay. The arrests were recorded after the girl identified most of the accused.

Keywords: Kovalam spa abuse case, Marine Palace hotel Kovalam, Veerapandian arrest, Thiruvananthapuram crime news, POCSO case Kerala, Ayur Kerala spa Kovalam, human trafficking Kerala, Kovalam police investigation

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,827,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8182,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19726,Kochi.,2,Latest News,3,lifestyle,385,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2674,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,429,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1196,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1314,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2770,
ltr
item
www.vyganews.com: സ്പാ പീഡനം കോവളത്തെ ഹോട്ടലിലേക്കും നീണ്ടു, തമിഴ് നാട് സ്വദേശി അറസ്റ്റില്‍, ഹോട്ടല്‍ ഉടമയ്ക്കും മാനേജര്‍ക്കും നോട്ടീസ്
സ്പാ പീഡനം കോവളത്തെ ഹോട്ടലിലേക്കും നീണ്ടു, തമിഴ് നാട് സ്വദേശി അറസ്റ്റില്‍, ഹോട്ടല്‍ ഉടമയ്ക്കും മാനേജര്‍ക്കും നോട്ടീസ്
Spa abuse case extends to Kovalam hotel; Tamil Nadu native arrested, notice issued to hotel owner and manager
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgexlnYz5TNbPUXQXv6-_anQ8jrpK6BhjzdJCl9aqnG_C1Z5FZ5TSNnkvwOY-RUBDeYRry4vconcn58qcO2wOZDTW-B_SUzRIJg20J6OVOkivOnvVVjNpABz1jYTBi21YJbhNuN68qRnr-mJAkny02MP0bFNsdOVmsp9uQqfQmfmrnIhydFHxL0x3NF1iM/s1600/Kovalam%20Spa%20Case.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgexlnYz5TNbPUXQXv6-_anQ8jrpK6BhjzdJCl9aqnG_C1Z5FZ5TSNnkvwOY-RUBDeYRry4vconcn58qcO2wOZDTW-B_SUzRIJg20J6OVOkivOnvVVjNpABz1jYTBi21YJbhNuN68qRnr-mJAkny02MP0bFNsdOVmsp9uQqfQmfmrnIhydFHxL0x3NF1iM/s72-c/Kovalam%20Spa%20Case.jpg
www.vyganews.com
https://www.vyganews.com/2026/11/spa-abuse-case-extends-to-kovalam-hotel.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/spa-abuse-case-extends-to-kovalam-hotel.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy