മുംബൈ: മുതിർന്ന എൻ സി പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാ...
മുംബൈ: മുതിർന്ന എൻ സി പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
85 കാരനായ പവാറിനെ നിർജലീകരണത്തെ തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകളും എം പിയുമായ സുപ്രിയ സുലെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
യാത്രകളും രാഷ്ട്രീയ പ്രവർത്തനങ്ങളും കുറച്ച് വിശ്രമിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും പവാർ പൊതുപ്രവർത്തനത്തിൽ സജീവമായി തുടരുകയാണെന്ന് സുപ്രിയ സുലെ പറഞ്ഞു.
നവംബർ രണ്ടിന് നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് പവാറിനെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തെ നവംബർ ഏഴിനാണ് ഡിസ്ചാർജ് ചെയ്തത്. ഈ മാസം മൂന്നാം തവണയാണ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
Key Words : Sharad Pawar,

COMMENTS