Sania Mirza Addresses Dating Rumors: "There Is No Man in My Life Right Now"
മുംബയ്: വ്യക്തിജീവിതത്തെയും പ്രണയബന്ധങ്ങളെയും കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനത്തിന് ശേഷം സാനിയ പുതിയൊരു ബന്ധത്തിന് തയ്യാറെടുക്കുകയാണോ എന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് ഇതോടെ വിരാമമായി.
നേഹ ധൂപിയയും അംഗദ് ബേദിയും അവതാരകരായെത്തുന്ന 'ഡബിള്‍ ഡേറ്റ്' എന്ന ടോക്ക് ഷോയില്‍ അടുത്ത സുഹൃത്തും സംവിധായികയുമായ ഫറാ ഖാനൊപ്പം പങ്കെടുക്കവെയാണ് സാനിയ മനസ്സുതുറന്നത്.
ഷോയ്ക്കിടെ, അടുത്തിടെ ആരെങ്കിലും കോഫി ഡേറ്റിനായി സമീപിച്ചിട്ടുണ്ടോ എന്ന് അവതാരകര്‍ സാനിയയോട് ചോദിച്ചു. തന്റെ ആണ്‍സുഹൃത്തുക്കള്‍ പലപ്പോഴും യാത്രകള്‍ക്കും മറ്റും ക്ഷണിക്കാറുണ്ടെങ്കിലും അവര്‍ തന്നെ 'ആണ്‍കുട്ടികളില്‍ ഒരാളായി' മാത്രമാണ് കാണുന്നതെന്നും അതില്‍ പ്രണയപരമായ താല്പര്യങ്ങളൊന്നുമില്ലെന്നും 39-കാരിയായ സാനിയ തമാശരൂപേണ മറുപടി നല്കി.
സാനിയ ഇപ്പോഴും 'സിംഗിള്‍' ആണോ എന്ന് അന്വേഷിച്ച് തന്റെ ചില സുഹൃത്തുക്കള്‍ നിരന്തരം വിളിക്കാറുണ്ടെന്ന് ഫറാ ഖാനും സംഭാഷണത്തിനിടെ വെളിപ്പെടുത്തി.
ഒരു പുരുഷനൊപ്പം മനോഹരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ആഗ്രഹം തോന്നാറുണ്ടോ എന്ന അംഗദ് ബേദിയുടെ ചോദ്യത്തിന്, 'എന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു പുരുഷനുമില്ല, ഭാവിയില്‍ ആരെങ്കിലും ഉണ്ടാകുമോ എന്നും എനിക്കറിയില്ല' എന്നായിരുന്നു സാനിയയുടെ കൃത്യമായ മറുപടി.
രണ്ടാം വിവാഹം നിലവില്‍ തന്റെ ആലോചനയിലില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സാനിയയുടെ വാക്കുകള്‍. 2010-ലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. ഇവര്‍ക്ക് 2018-ല്‍ ഇസ്ഹാന് മിര്‍സ മാലിക് എന്ന മകന് ജനിച്ചു. 2023 അവസാനത്തോടെ ഇരുവരും വേര്‍പിരിയുകയും തുടര്‍ന്ന് 2024 ജനുവരിയില്‍ ഷൊയ്ബ് മാലിക് പാക് നടി സനാ ജാവേദിനെ വിവാഹം കഴിക്കുകയും ചെയ്തു.
ആറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടി ഇന്ത്യന്‍ ടെന്നീസിന് അഭിമാനമായ സാനിയ 2023-ലാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചത്. വിവാഹമോചനത്തിന് ശേഷം വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കുന്ന താരം, നിലവില്‍ മകന്റെ കാര്യങ്ങളിലും തന്റെ പ്രൊഫഷണല്‍ തിരക്കുകളിലും സുഹൃദ്വലയങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
News in English:
Former Indian tennis star Sania Mirza shuts down dating and second marriage rumors on Neha Dhupia’s talk show 'Double Date' alongside Farah Khan. Read her full statement.
"There Is No Man in My Life Right Now": Sania Mirza Shuts Down Dating and Second Marriage Rumors
Mumbai: Former Indian tennis star Sania Mirza has officially put an end to ongoing speculation about her personal life and romantic relationships. Appearing on the talk show Double Date, hosted by Neha Dhupia and Angad Bedi, the six-time Grand Slam champion clarified that she is currently single and not looking for a partner following her divorce from Pakistani cricketer Shoaib Malik.
What Sania Mirza Said About Dating
During the candid conversation alongside her close friend and filmmaker Farah Khan, the hosts asked Sania if anyone had recently asked her out for a coffee date.
The 39-year-old athlete humorously dismissed the idea, explaining that while her male friends frequently invite her on trips and outings, the dynamic is strictly platonic. She noted that they treat her as "one of the boys," with zero romantic interest involved. Adding to the banter, Farah Khan revealed that several of her own friends regularly call to inquire whether Sania is still single.
When co-host Angad Bedi directly asked if she ever wishes to share romantic moments with a partner, Sania gave a clear and definitive answer:
"There is no man in my life right now, and I don't know if there will be anyone in the future either."
Her statement confirms that a second marriage or a new relationship is not on her radar at the moment.
Sania Mirza and Shoaib Malik Divorce Timeline
- 2010: Sania Mirza married former Pakistan cricket captain Shoaib Malik.
- 2018: The couple welcomed their son, Izhaan Mirza Malik.
- Late 2023: Sania and Shoaib officially separated.
- January 2024: Shoaib Malik married Pakistani actress Sana Javed.
- Life After Tennis Retirement
Since retiring from professional tennis in 2023 after an illustrious career featuring six Grand Slam titles, Sania Mirza has kept a relatively low profile regarding her private life. Following her divorce, she has shifted her focus entirely toward raising her son Izhaan, fulfilling her professional commitments, and spending quality time with her close circle of friends.
Is Sania Mirza dating anyone right now?
No. Sania Mirza confirmed on the talk show Double Date that she is currently single and there is "no man" in her life.
Is Sania Mirza planning a second marriage?
Sania stated that she does not know if there will be anyone in her life in the future, indicating that a second marriage is not currently on her mind.
When did Sania Mirza and Shoaib Malik get divorced?
Sania Mirza and Shoaib Malik separated in late 2023 after 13 years of marriage. Shoaib Malik later married actress Sana Javed in January 2024.
Keywords: Sania Mirza relationship rumors, Sania Mirza dating news, Sania Mirza second marriage, Sania Mirza Shoaib Malik divorce, Sania Mirza Double Date show


COMMENTS