ഇസ്ലാമാബാദ്: ഇന്ത്യയിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളായ ഭീകരർ ഹാഫിസ് സയീദും മസൂദ് അസ്ഹറും പാക്കിസ്ഥാനിൽ പുതിയ ഒളിത്താവളത്തി...
ഇസ്ലാമാബാദ്: ഇന്ത്യയിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളായ ഭീകരർ ഹാഫിസ് സയീദും മസൂദ് അസ്ഹറും പാക്കിസ്ഥാനിൽ പുതിയ ഒളിത്താവളത്തിലേക്ക് മാറിയതായി റിപ്പോർട്ട്. പാക്കിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) കടുത്ത സുരക്ഷയുള്ള താവളങ്ങളിലേക്കാണ് ഇരുവരും മാറിയതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. ലഷ്കറെ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ് ലഹോറിലെ ജൊഹാർ നഗരത്തിൽനിന്നും റാവൽപിണ്ടിയിലെ ഗാരിസൻ ഗ്രൗണ്ട് മേഖലയിലേക്കാണ് മാറിയത്. പാക്കിസ്ഥാൻ സൈനികാസ്ഥാനത്തിന് അടുത്താണ് പുതിയ താവളം. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹർ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലുള്ള കേന്ദ്രത്തിലേക്കും മാറിയിട്ടുണ്ട്.
‘അജ്ഞാതനായ തോക്കുധാരി’കളെ ഭയന്നാണ് ഇരുവരും ഒളിത്താവളങ്ങൾ മാറ്റിയതെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ലഷ്കറെ തൊയ്ബയുടെയും ജയ്ഷെ മുഹമ്മദിന്റെയും പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് കനത്ത നാശമുണ്ടായിരുന്നു. ഇതിനു പിന്നാലെ, പാക്കിസ്ഥാനിൽ കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യാവിരുദ്ധ ഭീകരർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഭീകരരുടെ പുതിയ നീക്കം. ഇന്ത്യയിൽനിന്ന് വീണ്ടും ആക്രമണമുണ്ടാകുമെന്നും പാക്ക് ഏജൻസികൾ ഭയക്കുന്നു.
Key Words : Hafiz Saeed, Masood Azhar, Pakistan

COMMENTS