ചെന്നൈ : സേലം ഡിവിഷനിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബർ 26-ന് കണ്ണൂർ-കോയമ്പത്തൂർ (16607), കോയമ്പത്തൂർ-കണ്ണൂർ (16608) എക...
ചെന്നൈ : സേലം ഡിവിഷനിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബർ 26-ന് കണ്ണൂർ-കോയമ്പത്തൂർ (16607), കോയമ്പത്തൂർ-കണ്ണൂർ (16608) എക്സ്പ്രസ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നവംബർ 26-ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിലാണ് സർവീസ് റദ്ദാക്കിയത്.
അന്നേദിവസം ഈ ട്രെയിൻ പാലക്കാട് ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) അന്നേദിവസം കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയില്‍ സർവീസ് റദ്ദാക്കി. പാലക്കാട് ജങ്ഷനില്‍ നിന്നായിരിക്കും ട്രെയിൻ യാത്ര ആരംഭിക്കുക (വൈകിട്ട് 3.10-ന്). ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യല്‍ എക്സ്പ്രസ് (07195) നവംബർ 22-ന് പൂർണ്ണമായും സർവീസ് റദ്ദാക്കി. കൊല്ലം-ചർലപ്പള്ളി സ്പെഷ്യല്‍ എക്സ്പ്രസ് (07196) നവംബർ 24-നും പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.
ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രല്‍-ചെന്നൈ എഗ്മോർ ട്രെയിനുകളില്‍ (16159/16160) ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി അനുവദിച്ചു. ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസില്‍ (16159) നവംബർ 20 മുതലും, മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസില്‍ (16160) നവംബർ 22 മുതലുമാണ് അധിക സ്ലീപ്പർ കോച്ച് സൗകര്യം ലഭ്യമാകുന്നത്.
Key Words : Railways,Trains

COMMENTS