ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാലിൽ കാട്ടാന 'ചക്കക്കൊമ്പന്' റേഡിയോ കോളർ ഘടിപ്പിക്കാൻ വനം വകുപ്പ് നടത്തിയ ഇന്നത്തെ ദൗത്യം താൽക്കാലിക...
ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാലിൽ കാട്ടാന 'ചക്കക്കൊമ്പന്' റേഡിയോ കോളർ ഘടിപ്പിക്കാൻ വനം വകുപ്പ് നടത്തിയ ഇന്നത്തെ ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. രണ്ട് ഡോസ് മയക്കുവെടി വെച്ചെങ്കിലും രണ്ടാമത്തെ വെടി ആനയ്ക്ക് ഏറ്റില്ല. തുടർന്ന് ആന കാട്ടിലേക്ക് ഓടിമാറുകയും, സമയം വൈകുകയും കാലാവസ്ഥ പ്രതികൂലമാവുകയും ചെയ്തതോടെ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു. ദൗത്യം നാളെ (നവംബർ 26) വീണ്ടും പുനരാരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് മൂന്നുമണിയോടെ ഓമനക്കുഴിക്ക് സമീപം വെച്ചാണ് ചക്കക്കൊമ്പന് ആദ്യ മയക്കുവെടി വെച്ചത്. കുറച്ചു നേരം നിരീക്ഷിച്ചിട്ടും ആന മയങ്ങാതെ വന്നതോടെയാണ് രണ്ടാം ഡോസ് നൽകിയത്. എന്നാൽ ഇത് ആനയ്ക്ക് ഏൽക്കാതെ പോയി.
നേരത്തെ രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിലാണ് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം ട്രാക്ക് ചെയ്തത്. ജലാശയത്തിന് തൊട്ടടുത്ത് ആന നിലയുറപ്പിച്ചതിനാൽ മയക്കുവെടി വെക്കാൻ അനുയോജ്യമായ സാഹചര്യമല്ലെന്ന് വിലയിരുത്തി ഉച്ച വരെ ദൗത്യം നിർത്തിവച്ചിരുന്നു. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി കുംകി ആനകളെയും സ്ഥലത്ത് സജ്ജമാക്കി നിർത്തിയിരുന്നു.
Key Words : Radio Collar , Chakkakomban

COMMENTS