Post-Monsoon Season Sees Increase in Lightning Strikes; Kottayam, Ernakulam, Thiruvananthapuram, and Pathanamthitta Districts at High Disaster Risk,
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ തുലാമഴക്കാലത്ത് (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) ഇടിമിന്നല്‍ വര്‍ദ്ധിക്കുന്നത് വലിയൊരു കാലാവസ്ഥാ ദുരന്തമായി മാറുന്നതായി കാലാവസ്ഥാ വിദഗ്ധര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റിന്റെ സാന്നിധ്യവും ഉയര്‍ന്ന അന്തരീക്ഷ താപനിലയും പ്രാദേശിക അസ്ഥിരതയുമാണ് ഈ മാരകമായ പ്രതിഭാസത്തിന് പ്രധാന കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള വടക്കുകിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് ധാരാളം ഈര്‍പ്പം കൊണ്ടുവരുന്നു. ഇത് അന്തരീക്ഷത്തിന്റെ താഴ്ന്ന പാളികളില്‍ നിറയുമ്പോള്‍, പകല്‍ സമയത്തെ ഉയര്‍ന്ന ചൂട് വായുവിനെ ചൂടാക്കി മുകളിലേക്ക് ഉയരാന്‍ പ്രേരിപ്പിക്കുന്നു. ചൂടുള്ള വായുവും ഈര്‍പ്പമുള്ള തണുത്ത വായുവും കൂടിച്ചേര്‍ന്നുണ്ടാകുന്ന അന്തരീക്ഷ അസ്ഥിരത ശക്തമായ ഇടിമിന്നലോടുകൂടിയ കാര്‍മേഘങ്ങള്‍ക്ക് രൂപം നല്‍കുന്നു.
ഈ മേഘങ്ങള്‍ക്കുള്ളിലെ ജലകണങ്ങളും ഐസ് പരലുകളും തമ്മിലുണ്ടാകുന്ന ഘര്‍ഷണം ശക്തമായ വൈദ്യുത ചാര്‍ജുകള്‍ക്ക് കാരണമാകുന്നു. മേഘത്തിന്റെ മുകള്‍ഭാഗത്ത് പോസിറ്റീവ് ചാര്‍ജും താഴെ നെഗറ്റീവ് ചാര്‍ജും കേന്ദ്രീകരിക്കുകയും, ഇത് ഭൂമിയുടെ ഉപരിതലത്തിലെ ചാര്‍ജുമായി ചേര്‍ന്ന് വലിയ വൈദ്യുത പ്രവാഹത്തിന് വഴിതെളിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയും ഇത്തരം മേഘങ്ങള്‍ വേഗത്തില്‍ രൂപപ്പെടാന്‍ സഹായകമാകുന്നുണ്ട്.
ആശങ്കാജനകമായ കണക്കുകളും ആഘാതങ്ങളും
ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മിന്നലാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കോട്ടയം ജില്ലയിലാണ്. എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളാണ് മിന്നല്‍ സാധ്യതയില്‍ തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന പ്രദേശങ്ങള്‍.
കൃഷിയിടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന കര്‍ഷകരും തൊഴിലാളികളുമാണ് മിന്നലേറ്റു മരിക്കുന്നവരില്‍ അധികവും. കൂടാതെ, വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കെ.എസ്.ഇ.ബി
ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി വൈദ്യുതി തടസ്സം നേരിടുന്നതും പതിവാണ്.
പാലിക്കേണ്ട പ്രധാന മുന്‍കരുതലുകള്‍
ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക: കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കുന്ന 'മിന്നല്‍ ജാഗ്രതാ' മുന്നറിയിപ്പുകള്‍ ഗൗരവമായി എടുക്കുക.
തുറസ്സായ സ്ഥലങ്ങള്‍ ഒഴിവാക്കുക: കാര്‍മേഘം കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മരച്ചുവട്ടില്‍ നില്‍ക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പൂര്‍ണ്ണമായും ഒഴിവാക്കുക.
സുരക്ഷിതരാവുക: തുറസ്സായ സ്ഥലങ്ങളില്‍ അകപ്പെടുകയാണെങ്കില്‍, പാദങ്ങള്‍ കൂട്ടിപിടിച്ച് തല മുട്ടുകള്‍ക്കിടയില്‍ ഒതുക്കി തറയില്‍ തൊടുന്ന വിസ്തീര്‍ണം കുറച്ച് പന്തതുപോലെ കുനിഞ്ഞിരിക്കുക. ഒരിക്കലും മലര്‍ന്നുകിടക്കരുത്.
ഉപകരണങ്ങളുടെ സുരക്ഷ: മിന്നല്‍ ശക്തമാകുന്നതിന് മുന്‍പ് തന്നെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്ലഗ്ഗുകള്‍ ഊരിയിടുക. എന്നാല്‍ മിന്നലുള്ള സമയത്ത് ഇവ തൊടരുത്. ടാപ്പുകള്‍, പൈപ്പുകള്‍, പ്ലംബിംഗ് സാമഗ്രികള്‍ എന്നിവ സ്പര്‍ശിക്കുന്നതും ഒഴിവാക്കുക.
വാഹനത്തില്‍: മെറ്റല്‍ ഫ്രെയിമുകളിലും തുറന്ന ജനലുകളിലും തൊടാതെ അടച്ചുകെട്ടിയ വാഹനങ്ങള്‍ക്കുള്ളില്‍ തുടരുന്നത് സുരക്ഷിതമാണ്. എന്നാല്‍ സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍, ട്രാക്ടര്‍ എന്നിവയിലുള്ള യാത്ര ഒഴിവാക്കണം.
മറ്റ് നിര്‍ദ്ദേശങ്ങള്‍: മീന്‍പിടിത്തം, ബോട്ടിംഗ്, നീന്തല്‍ എന്നിവ ഉടന്‍ നിര്‍ത്തുക. വളര്‍ത്തുമൃഗങ്ങളെ മരച്ചുവട്ടില്‍ കെട്ടിയിടാതെ സുരക്ഷിതമായ മേല്‍ക്കൂരയുള്ള കൂടുകളിലേക്ക് മാറ്റുക. ഇടിമിന്നലിന്റെ തുടക്കത്തില്‍ എപ്പോഴും പ്രകാശപൂരിതമായ മിന്നല്‍ ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ജാഗ്രത ഒരിക്കലും കൈവിടരുതെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കുന്നു.
News in English:
Climate experts have pointed out that the increasing frequency of lightning strikes during Kerala's post-monsoon (North-East Monsoon) season is turning into a major climate disaster. Experts explain that the primary reasons for this fatal phenomenon are the presence of moisture-laden winds from the Bay of Bengal, high atmospheric temperatures, and local instability.
North-easterly winds from the Bay of Bengal bring abundant moisture into Kerala. As this moisture fills the lower layers of the atmosphere, daytime heat warms the air and causes it to rise. The combination of warm air and cool, moist air creates atmospheric instability, which gives rise to thunderclouds accompanied by intense lightning.
Friction between water droplets and ice crystals inside these clouds generates strong electrical charges. Positive charges concentrate at the top of the cloud and negative charges at the bottom, which interact with surface charges on the earth to trigger massive electrical currents. Kerala’s topography also helps such clouds form rapidly.
Alarming Statistics and Impacts
According to October data, Kottayam district has recorded the highest number of lightning strikes in the state. Ernakulam, Thiruvananthapuram, and Pathanamthitta districts are the other major areas following closely behind in lightning vulnerability.
Farmers and laborers working in fields and open spaces make up the majority of those killed by lightning. Additionally, electronic home appliances, KSEB (Kerala State Electricity Board) lines, and transformers being damaged—leading to power outages—are common occurrences.
Key Precautions to Follow
Follow Advisory Warnings: Take the 'Lightning Alert' warnings issued by the India Meteorological Department (IMD) and the State Disaster Management Authority seriously.
Avoid Open Spaces: As soon as dark clouds begin to form, immediately move inside a safe building. Completely avoid standing under trees or parking vehicles beneath them.
Stay Safe Outdoors: If you are caught in the open, crouch down into a ball-like position with your feet together, head tucked between your knees, minimizing your body's contact area with the ground. Never lie flat on your back.
Protect Electronic Devices: Unplug electronic devices before lightning becomes severe. However, do not touch them while lightning is active. Also avoid touching taps, pipes, and plumbing fixtures.
Inside Vehicles: Staying inside a closed vehicle—without touching metal frames or open windows—is safe. However, avoid traveling on bicycles, motorcycles, and tractors.
Other Instructions: Immediately stop fishing, boating, and swimming. Move domestic animals from under trees to safe, covered sheds.
Authorities have issued a strict warning to never lower your guard, as lightning may not always be preceded by visible flashes of light at its onset.



COMMENTS