Pay ward income limit removed in Kerala
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ വരുമാന പരിധി മാനദണ്ഡം ഒഴിവാക്കി പേ വാര്‍ഡ് അനുവദിക്കാനുള്ള ഉത്തരവിറക്കി സര്‍ക്കാര്‍. പേ വാര്‍ഡില്‍ ജനറല്‍ വാര്‍ഡിലെ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ഉത്തരവിലുണ്ട്.
ഇതോടെ കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, ബി.പി.ല്‍ വിഭാഗങ്ങളിലെ രോഗികള്‍ക്കും പേ വാര്‍ഡ് ലഭിക്കും. നിലവില്‍ പേ വാര്‍ഡുകള്‍ ലഭിക്കാന്‍ ഒ.പി ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രതിമാസ വരുമാനം മാനദണ്ഡമാണ്. ഇതാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരിക്കുന്നത്.
Keywords: Government hospital, Kerala, Pay ward, Income limit, Removed


COMMENTS