Padmini Thomas quits BJP
തിരുവനന്തപുരം: മുന്‍ കായിക താരം പത്മിനി തോമസ് ബി.ജെ.പി വിടുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ പത്മിനി തോമസ് പാര്‍ട്ടി വിടുന്നത്.
ബി.ജെ.പിയിലേക്ക് പോയത് എടുത്തുചാട്ടമായിരുന്നെന്നും കായികരംഗത്തിനുവേണ്ടി ഒന്നും ചെയ്യാനായില്ലെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
2024 ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പത്മിനി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം പത്മജ വേണുഗോപാലും ബി.ജെ.പി വിട്ടിരുന്നു.
Keywords: Padmini Thomas, BJP, Quit, Congress


COMMENTS