തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭയ്ക്കുണ്ടായത് വലിയ മുറിവാണെന്നും ആ മുറിവുണ്ടാക്ക...
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭയ്ക്കുണ്ടായത് വലിയ മുറിവാണെന്നും ആ മുറിവുണ്ടാക്കിയവർ തന്നെ അത് ഉണക്കണമെന്നും മലങ്കര ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് വ്യക്തമാക്കി.
സർക്കാരിന്റെ നിലപാടുകളുമായി ബന്ധപ്പെട്ടാണ് സഭയുടെ വിമർശനം. സഭയ്ക്കുണ്ടായ മുറിവ്, ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറുതന്നെയാണെന്ന പരാമർശത്തിലൂടെയാണ് സഭയുടെ പ്രതിഷേധം വ്യക്തമാക്കിയത്.
സഭാ തർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന്റെ സമീപനത്തോടുള്ള അതൃപ്തിയാണ് ഈ പ്രതികരണത്തിലൂടെ പ്രകടമാകുന്നത്. സഭയ്ക്കുണ്ടായ മുറിവിന്റെ ഗൗരവം തിരിച്ചറിഞ്ഞ് അത് പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ തന്നെ മുന്നോട്ടുവരണമെന്ന നിലപാടാണ് മലങ്കര ഓർത്തഡോക്സ് സഭ സ്വീകരിച്ചിരിക്കുന്നത്.
Key Words : Orthodox Church, Church , Malankara Orthodox Church

COMMENTS