ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും പ്രമുഖ മാധ്യമപ്രവർത്തക നിധി റസ്ദാനും തമ്മിലുള്ള വിവാഹം ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് ...
ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും പ്രമുഖ മാധ്യമപ്രവർത്തക നിധി റസ്ദാനും തമ്മിലുള്ള വിവാഹം ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധവും അസാധുവുമാണെന്ന് ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി. ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം ഈ വിവാഹത്തിന് മതപരമായ സാധുതയില്ലെന്ന് അദ്ദേഹം പുറപ്പെടുവിച്ച ഫത്വയിൽ വ്യക്തമാക്കുന്നു.
ഇസ്ലാമിക നിയമപ്രകാരം ഒരു നിക്കാഹ് സാധുവാകണമെങ്കിൽ വധൂവരന്മാർ രണ്ടുപേരും മുസ്ലിം വിശ്വാസികളായിരിക്കണം. ഈ വിവാഹത്തിൽ ഒമർ അബ്ദുല്ല മുസ്ലിമാണെങ്കിലും നിധി റസ്ദാൻ മുസ്ലിം അല്ലാത്തതിനാൽ മതപരമായി ഈ ബന്ധം നിലനിൽക്കില്ലെന്ന് മൗലാന റസ്വി ബറേൽവി ചൂണ്ടിക്കാട്ടി.
വിവാഹത്തിന് മുൻപായി നിധി റസ്ദാൻ ഇസ്ലാം മതം സ്വീകരിച്ചിരുന്നെങ്കിൽ വിവാഹം സാധുവാകുമായിരുന്നുവെന്നും, അതില്ലാത്തതിനാൽ ഈ ബന്ധം ശരീഅത്ത് അനുസരിച്ച് വിലക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒക്ടോബർ 30-നായിരുന്നു ഒമർ അബ്ദുല്ലയും നിധി റസ്ദാനും വിവാഹിതരായ വിവരം ചിത്രങ്ങൾ സഹിതം പുറത്തുവിട്ടത്. മതപരമായ ഫത്വകൾ ഉയരുന്നുണ്ടെങ്കിലും, ഇരുവരുടെയും വിവാഹം ഇന്ത്യയിലെ 'സ്പെഷ്യൽ മാര്യേജ് ആക്ട്' പ്രകാരമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് വിവരങ്ങൾ. ഇന്ത്യൻ നിയമപ്രകാരം വ്യക്തികൾക്ക് മതം മാറാതെ തന്നെ നിയമപരമായി വിവാഹിതരാകാൻ ഈ നിയമം പരിരക്ഷ നൽകുന്നുണ്ട്.
Key Words : Omar Abdullah, Nidhi Razdan, Un-Islamic, Maulana Mufti Shahabuddin Razvi Barelvi

COMMENTS