ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങും പോകുന്നില്ലെന്നും, പോകേണ്ടി വരുന്നത് കോൺഗ്രസിനായതിനാൽ അവർ ബാഗ് പാക്ക് ചെയ്യാൻ സമയമായെന്നും പ്രതിരോ...
ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങും പോകുന്നില്ലെന്നും, പോകേണ്ടി വരുന്നത് കോൺഗ്രസിനായതിനാൽ അവർ ബാഗ് പാക്ക് ചെയ്യാൻ സമയമായെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ശനിയാഴ്ച ജമ്മുവിൽ ബിജെപി സംഘടിപ്പിച്ച 'ലോക്തന്ത്ര ബച്ചാവോ, അരാജകത ഹഠാവോ' പദയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത് രാജ്യത്തെ ജനങ്ങളാണെന്നും ജനങ്ങൾക്ക് മാത്രമേ അദ്ദേഹത്തെ മാറ്റാൻ കഴിയൂ എന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യം ഭരിക്കുന്നത് ഭരണഘടന അനുസരിച്ചാണെന്നും അല്ലാതെ രാഹുൽ ഗാന്ധിയുടെ തോന്നലുകൾ അനുസരിച്ചല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഹൈദരാബാദിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഉയർന്ന 'വോട്ട് ചോർ, ഗദ്ദി ഛോഡ്' എന്ന മുദ്രാവാക്യത്തെയും പ്രതിരോധ മന്ത്രി രൂക്ഷമായി വിമർശിച്ചു. തെളിവുകളില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇവിഎമ്മുകളെയും കുറ്റപ്പെടുത്തുന്നത് പരീക്ഷയിൽ തോൽക്കുന്ന വിദ്യാർത്ഥി ചോദ്യപേപ്പറിനെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണ്. വോട്ട് മോഷണം കോൺഗ്രസിന്റെ പഴയ ശീലമാണെന്നും അദ്ദേഹം ആരോപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരവാദം കുറഞ്ഞതായും വികസന പ്രവർത്തനങ്ങൾ വേഗത്തിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Rajnath Singh, Narendra Modi, congress

COMMENTS