കോവളം: കോവളത്തെ ഒരു സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിലായി. കന്യാകുമാരി ഉദയമാർത്താണ്ഡം ...
കോവളം: കോവളത്തെ ഒരു സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിലായി. കന്യാകുമാരി ഉദയമാർത്താണ്ഡം സ്വദേശിയായ ജമിലിനെയാണ് (24) പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കന്യാകുമാരിയിലെ കരിങ്കൽ ഭാഗത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിയായ ജമിൽ സ്പായിലെത്തി പെൺകുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കന്യാകുമാരിയിൽ നിന്ന് പോലീസ് സംഘം വലയിലാക്കിയത്. ഇയാളെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Key Words : Kovalam Spa , Rape, Arrest


COMMENTS