പത്തനംതിട്ട : ഉദ്യോഗസ്ഥ സുരക്ഷയില്‍ മില്‍മ നെയ് ശബരിമലയിലേക്ക് എത്തിക്കുന്നു . പത്തനംതിട്ട ഡയറിയില്‍ നിന്നും 5000 ലിറ്റർ നെയ്യുമായുള്ള വാഹന...
പത്തനംതിട്ട : ഉദ്യോഗസ്ഥ സുരക്ഷയില്‍ മില്‍മ നെയ് ശബരിമലയിലേക്ക് എത്തിക്കുന്നു . പത്തനംതിട്ട ഡയറിയില്‍ നിന്നും 5000 ലിറ്റർ നെയ്യുമായുള്ള വാഹനം പുറപ്പെട്ടു.
കഴിഞ്ഞ കൊല്ലത്തെ നെയ്യ് ക്രമക്കേട് ഏറെ വിവാദം ആയിരുന്നു. ഇത്തവണയും ടെൻഡറില്‍ പങ്കെടുക്കാൻ ആരും എത്തിയിരുന്നില്ല. ഇതോടെ അടിയന്തരമായി മില്‍മയില്‍ നിന്ന് തന്നെ നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.
അയ്യായിരം ലിറ്റർ നെയ്യ് ആണ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയച്ചിരിക്കുന്നത്. വിജിലൻസില്‍ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോർഡും തമ്മില്‍ ധാരണയിലെത്തിയത്. മുൻ വർഷം നെയ്യ് വഴി മധ്യേ മറിച്ചു വിറ്റെന്ന് കേസുള്ള സാഹചര്യത്തില്‍ ഇത്തവണ മില്‍മ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.
Key Woprds: Sabarimala, Milma Ghee

COMMENTS