.

‘പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ ഉപാധികളുമായി ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്വദേശത്തേക്ക് തിരികെ അയക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലദേശിലെ താരിഖ് റഹ്മാൻ സർക്കാരിന് ...


ന്യൂഡൽഹി: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്വദേശത്തേക്ക് തിരികെ അയക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലദേശിലെ താരിഖ് റഹ്മാൻ സർക്കാരിന് മുന്നിൽ ഇന്ത്യ രണ്ട് പ്രധാന ഉപാധികൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. 2024 ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീനയുടെ സുരക്ഷയും നിയമപരമായ അവകാശങ്ങളും ഉറപ്പാക്കുന്നതിനായാണ് ഇന്ത്യ ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചതെന്ന് ബിബിസി ബംഗ്ലാ റിപ്പോർട്ട് ചെയ്യുന്നു.

ഒരു തടവുകാരിയെപ്പോലെ ഹസീനയെ കൈമാറാൻ കഴിയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 2024 ഓഗസ്റ്റ് 5-ന് ബംഗ്ലദേശ് സൈനിക വിമാനത്തിലാണ് ഹസീന ഇന്ത്യയിലെത്തിയത്. സമാനമായ രീതിയിൽ സൈനിക വിമാനം അയച്ചോ, അല്ലെങ്കിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തുന്ന അതിർത്തി വഴിയോ ബംഗ്ലദേശ് സൈന്യം തന്നെ ഹസീനയെ സുരക്ഷിതമായി തിരികെ കൊണ്ടുപോകണമെന്നും അവരുടെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണമെന്നുമാണ് ഒന്നാമത്തെ ഉപാധി.

2024 ജൂലൈയിലെ പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ലദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ അപ്പീൽ നൽകാനും സുതാര്യമായ പുനർവിചാരണ നേരിടാനും ഹസീനയ്ക്ക് അവസരം നൽകുമെന്ന് ബംഗ്ലദേശ് സർക്കാർ ഉറപ്പ് നൽകണമെന്നതാണ് രണ്ടാമത്തെ പ്രധാന ഉപാധി.

2026 ഡിസംബറോടെ ബംഗ്ലദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി ഷെയ്ഖ് ഹസീന അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി അവരുടെ അഭിഭാഷകർ ഡൽഹിയിലെ ബംഗ്ലദേശ് ഹൈക്കമ്മീഷനിൽ അപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം, ബിബിസി ബംഗ്ലാ റിപ്പോർട്ടിനെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൈമാറ്റം എന്നത് നിയമപരമായ വിഷയമാണെന്നും ഉഭയകക്ഷി കരാറുകൾ പ്രകാരം അത് കൈകാര്യം ചെയ്യുമെന്നുമാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ നേരത്തെ വ്യക്തമാക്കിയത്. ഹസീനയുടെ തുടർച്ചയായ ഇന്ത്യയിലെ താമസം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ തിരശ്ശീലയ്ക്ക് പിന്നിൽ ചർച്ചകൾ സജീവമാകുന്നത്.

Key Words : Banngladesh Military, India, Sheikh Hasina

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,816,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8150,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19627,Kochi.,2,Latest News,3,lifestyle,380,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2670,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1185,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1310,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2750,
ltr
item
www.vyganews.com: ‘പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ ഉപാധികളുമായി ഇന്ത്യ
‘പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ ഉപാധികളുമായി ഇന്ത്യ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNcfslH1mX9tmfOCRiaeQGS4WoBPcRpuEjETEusTUZmG3Fkqyvs2XS0VmbjqHfFqavhZBK40HsmnLxZFbEDfLF8joPiNtpFIiGpZ8pnWQcFJj4wb4AySQnr5ve-dS2qyNGdGfh7ryCSSZj0XN73nntrdUTduyz5ThpXA4B3VCKvjqgD0McqJwy9pPMBwKV/s1600/hasina.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNcfslH1mX9tmfOCRiaeQGS4WoBPcRpuEjETEusTUZmG3Fkqyvs2XS0VmbjqHfFqavhZBK40HsmnLxZFbEDfLF8joPiNtpFIiGpZ8pnWQcFJj4wb4AySQnr5ve-dS2qyNGdGfh7ryCSSZj0XN73nntrdUTduyz5ThpXA4B3VCKvjqgD0McqJwy9pPMBwKV/s72-c/hasina.jfif
www.vyganews.com
https://www.vyganews.com/2026/11/military-must-take-full-responsibility.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/military-must-take-full-responsibility.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy