Makeup artist Pandyan passed away
ചെന്നൈ: മേക്കപ്പ്മാന് പാണ്ഡ്യന് (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ പ്രവര്‍ത്തിച്ചുണ്ട്. സത്യന് അന്തിക്കാട്, കമല്‍, ജോഷി എന്നിരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു പാണ്ഡ്യന്.
1972 ല്‍ എം.ഒ ദേവസ്യയുടെ അസിസ്റ്റന്റായി പുള്ളിമാന്‍ എന്ന മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം. പിന്നീട് നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. സത്യന് അന്തിക്കാട് ചിത്രം ഹൃദയപൂര്‍വത്തിലാണ് അവസാനമായി പ്രവര്‍ത്തിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കമുള്ള ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Pandyan, Makeup artist, Chennai, Passed away


COMMENTS