തിരുവനന്തപുരം : നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചാലയിൽ വൻ സ്വർണക്കവർച്ച. വൈഷ്ണവി ജ്വല്ലറി ഉടമയുടെ കൈവശമുണ്ടായിരുന്ന രണ്ട് കിലോ സ്വർണമാണ് ...
തിരുവനന്തപുരം : നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചാലയിൽ വൻ സ്വർണക്കവർച്ച. വൈഷ്ണവി ജ്വല്ലറി ഉടമയുടെ കൈവശമുണ്ടായിരുന്ന രണ്ട് കിലോ സ്വർണമാണ് ബൈക്കിലെത്തിയ സംഘം കവർന്നത്. രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
രാത്രി 12 മണിയോടെ രണ്ട് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘമാണ് കവർച്ച നടത്തിയത്. ജ്വല്ലറി ഉടമയെ ലക്ഷ്യമിട്ട് എത്തിയ സംഘം സ്വർണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
അക്രമികൾ എത്തിയ ബൈക്കുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ചാല കമ്പോളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു സ്വർണക്കവർച്ച റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Key Words : Gold Robbery

COMMENTS