.

ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം; പരാതിയിൽ വിശദമായ അന്വേഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

തിരുവനന്തപുരം : സൗന്ദര്യവർധക ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്...



തിരുവനന്തപുരം : സൗന്ദര്യവർധക ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വിശദമായ അന്വേഷണം നടത്തും. മലപ്പുറം അരീക്കോട് സ്വദേശിനിയായ 17 വയസ്സുകാരിക്കാണ് ഓൺലൈനിലൂടെ വാങ്ങിയ ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.

സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് പെൺകുട്ടി 'എഫ് ട്യൂൺ' എന്ന ഫേസ് ക്രീം വാങ്ങിയത്. മുഖക്കുരുവും കറുത്ത പാടുകളും മാറുമെന്ന വാഗ്ദാനത്തെ തുടർന്നാണ് ക്രീം ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ മാസങ്ങൾക്കുശേഷം കാലുകളിൽ നീർക്കെട്ട്, രക്തസമ്മർദം കുറയൽ, ബോധക്ഷയം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ വൃക്കരോഗം കണ്ടെത്തിയത്. പെൺകുട്ടി ഉപയോഗിച്ച ക്രീമിന്റെ ലബോറട്ടറി പരിശോധനയിൽ അനുവദനീയമായതിന്റെ 12,500 മടങ്ങ് മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. 

ഒരു പിപിഎമ്മിൽ താഴെ മാത്രം അനുവദനീയമായ സ്ഥാനത്ത് 12,500 പിപിഎം മെർക്കുറിയാണ് ക്രീമിൽ കണ്ടെത്തിയത്. ശരീരത്തിലേക്ക് അമിതമായി മെർക്കുറി പ്രവേശിച്ചതാണ് വൃക്കയുടെ പ്രവർത്തനത്തെ ബാധിച്ചതെന്നാണ് ചികിത്സിച്ച ഡോക്ടർമാരുടെ കണ്ടെത്തൽ.

സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രീം നിർമാതാവിനെതിരെയാണ് കേസ്. ഉൽപ്പന്നത്തിന്റെ നിർമാണവും വിതരണവും സംബന്ധിച്ച വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും

സംസ്ഥാനത്ത് അനധികൃത സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയാൻ പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.  'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കെതിരെ നടപടി ശക്തമാക്കാനാണ് തീരുമാനം.

സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിൽ ആകൃഷ്ടരായി അംഗീകാരമില്ലാത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കരുതെന്നും ഇത്തരം ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Key Words : Kidney Disease, Face Cream, Drugs Control Department

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,824,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8178,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19696,Kochi.,2,Latest News,3,lifestyle,385,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2674,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,428,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1191,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1313,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2764,
ltr
item
www.vyganews.com: ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം; പരാതിയിൽ വിശദമായ അന്വേഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്
ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം; പരാതിയിൽ വിശദമായ അന്വേഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhgcVm4IaGnaE-bY8pMStTFMXeUDuA7aAbeOn3uY8H6Sh4JCQWwnTBJnwcnu5Z94jQYn322BlQZ323DD-Xq-3EzgN0ae-2OkTB8wfgChhc4hfKSzztetVqXEw2HCC-_rDwfk1N45fqazQs3tpxgyhqvmkuiFKTggvJBpQ4Pk4IP536dEhREJ3xo2BddWK6/s1600/face%20cream.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhgcVm4IaGnaE-bY8pMStTFMXeUDuA7aAbeOn3uY8H6Sh4JCQWwnTBJnwcnu5Z94jQYn322BlQZ323DD-Xq-3EzgN0ae-2OkTB8wfgChhc4hfKSzztetVqXEw2HCC-_rDwfk1N45fqazQs3tpxgyhqvmkuiFKTggvJBpQ4Pk4IP536dEhREJ3xo2BddWK6/s72-c/face%20cream.jfif
www.vyganews.com
https://www.vyganews.com/2026/11/kidney-disease-following-use-of-face.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/kidney-disease-following-use-of-face.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy